നെസറ്റ് സ്പീക്കറായി മാറ്റന്‍ കഹാന, പ്രതിരോധ സമിതി അധ്യക്ഷനായി ലിബര്‍മാന്‍; നാമനിര്‍ദേശത്തിന് ഐസന്‍കോട്ട്

ഗാഡി ഐസന്‍കോട്ട് , അവിഗ്‌ദോര്‍ ലിബര്‍മാന്‍, നാഫ്താലി ബെന്നറ്റ്, യയര്‍ ഗോലാന്‍, പ്രതിപക്ഷ നേതാവ് യയര്‍ ലാപിഡ് എന്നിവര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനത്തിലെത്തിയത്.

നെസറ്റ് സ്പീക്കറായി മാറ്റന്‍ കഹാന, പ്രതിരോധ സമിതി അധ്യക്ഷനായി ലിബര്‍മാന്‍; നാമനിര്‍ദേശത്തിന് ഐസന്‍കോട്ട്
dot image

ടെഹ്‌റാന്‍: ബെഞ്ചമിന്‍ നെതന്യാഹുവിനെ പടിയിറക്കി പുതിയ ഭരണകൂടം രൂപീകരിക്കാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തില്‍ നിര്‍ണായക രാഷ്ട്രീയ ധാരണ. മുന്‍ മന്ത്രി മാറ്റന്‍ കഹാനയെ (Matan Kahana) ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിന്റെ (Knesset) അടുത്ത സ്പീക്കറായും യിസ്രായേല്‍ ബെയ്‌തെയ്‌നു പാര്‍ട്ടിയുടെ നേതാവ് അവിഗ്‌ദോര്‍ ലിബര്‍മാനെ (Avigdor Lieberman) ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റി (വിദേശകാര്യ-പ്രതിരോധ സമിതി) അധ്യക്ഷനാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിലൂടെ തീരുമാനിച്ചു.

Matan Kahana
മാറ്റന്‍ കഹാന

യാഷര്‍ പാര്‍ട്ടി നേതാവും മുന്‍ ഐ.ഡി.എഫ് (IDF) ചീഫ് ഓഫ് ജനറല്‍ സ്റ്റാഫുമായ ഗാഡി ഐസന്‍കോട്ട് (Gadi Eisenkot), അവിഗ്‌ദോര്‍ ലിബര്‍മാന്‍, ടുഗെദര്‍ (Together) സഖ്യത്തിലെ നാഫ്താലി ബെന്നറ്റ് (Naftali Bennett), ഡെമോക്രാറ്റ്‌സ് പാര്‍ട്ടി ചെയര്‍മാന്‍ യയര്‍ ഗോലാന്‍ (Yair Golan), പ്രതിപക്ഷ നേതാവ് യയര്‍ ലാപിഡ് (Yair Lapid) എന്നിവര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനത്തിലെത്തിയത്.

Avigdor Lieberman
അവിഗ്‌ദോര്‍ ലിബര്‍മാന്‍

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യാഷര്‍ പാര്‍ട്ടിയിലെ അഞ്ചാം സ്ഥാനക്കാരനായയ മാറ്റന്‍ കഹാനെ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. വിദേശകാര്യ-പ്രതിരോധ സമിതിയുടെ അധ്യക്ഷനായി ലീബര്‍മാനെ തെരഞ്ഞെടുത്തതിന് പുറമെ ടുഗെദര്‍ സഖ്യത്തിലെ പുതിയ നിയമസഭാംഗമായ ലിറാന്‍ അവിഷാര്‍ ബെന്‍-ഹോറിന്‍ (Liran Avishar Ben-Horin) ഫിനാന്‍സ് കമ്മിറ്റി അധ്യക്ഷയായും നിര്‍ദേശിക്കും.

Liran Avishar Ben-Horin
അവിഷാര്‍ ബെന്‍-ഹോറിന്‍

സമിതികളുടെ ഘടന ഈ ആഴ്ച തന്നെ അന്തിമമാക്കി ബുധനാഴ്ച അംഗീകാരത്തിനായി നെസറ്റില്‍ സമര്‍പ്പിക്കും. 26ാമത് നെസറ്റിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ് പ്രതിപക്ഷ സഖ്യം നിര്‍ണായക രാഷ്ട്രീയ ധാരണയിലെത്തിയത്.

നെതന്യാഹുവിന്റെ ലികുഡ് (Likud) പാര്‍ട്ടിയിലെ നിലവിലെ സ്പീക്കര്‍ അമീര്‍ ഓഹാനയെ (Amir Ohana) മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഭൂരിപക്ഷം അംഗങ്ങള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയാണെങ്കില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ വോട്ടെടുപ്പ് സംബന്ധിച്ച ചര്‍ച്ച നിശ്ചയിക്കാമെന്ന് ഓഹാന വ്യക്തമാക്കിയിരുന്നു.

Amir Ohana
അമീര്‍ ഓഹാന

120 അംഗങ്ങളുള്ള നെസറ്റില്‍ കേവലഭൂരിപക്ഷത്തിന് 61 വോട്ടുകള്‍ വേണം. ഐസന്‍കോട്ടിന്റെ സഖ്യത്തിന് നിലവില്‍ 48 സീറ്റുകളാണ് ഉള്ളത്. അറബ് പാര്‍ട്ടികളുടേതടക്കം 67 എം.പിമാരുടെ പിന്തുണ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനെ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് (Isaac Herzog) ചുമതലപ്പെടുത്തിയിരുന്നു. നെതന്യാഹുവിന് 46 പേരുടെ പിന്തുണയാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് 28 ദിവസത്തെ സമയമുണ്ട്; ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടി നല്‍കിയേക്കും.

Content Highlight: Israel's opposition alliance has reached a key political agreement as it prepares to form a new government, replacing Benjamin Netanyahu. The opposition parties have jointly announced plans to appoint former minister Matan Kahana as the next speaker of the Knesset and Yisrael Beiteinu leader Avigdor Lieberman as chairman of the Foreign Affairs and Defense Committee. The agreement marks a significant step in the opposition's efforts to establish a new administration.

dot image
To advertise here,contact us
dot image