സമ്പുഷ്ടീകരിച്ച യുറേനിയം എവിടേക്കും മാറ്റില്ല: ഉറച്ച നിലപാടുമായി ഇറാന്‍

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഭാവി ചര്‍ച്ചകളിലൊന്നും തന്നെ ടെഹ്റാന്‍ ഈ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബഗായി ഊന്നിപ്പറഞ്ഞു.

സമ്പുഷ്ടീകരിച്ച യുറേനിയം എവിടേക്കും മാറ്റില്ല: ഉറച്ച നിലപാടുമായി ഇറാന്‍
dot image

ടെഹ്‌റന്‍: തങ്ങളുടെ രാജ്യത്തുള്ള സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ (Enriched Nuclear Materials) വിദേശത്തേക്ക് മാറ്റുമെന്ന നിർദേശം പൂർണമായും തള്ളിക്കളഞ്ഞ് ഇറാൻ. ഇറാനിൽ 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഒരു കാരണവശാലും മറ്റൊരു രാജ്യത്തേക്ക് മാറ്റില്ലെന്നും അത്തരമൊരു നടപടിക്ക് യാതൊരുവിധ ന്യായീകരണവുമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി (Esmaeil Baghaei) ആണ് തിങ്കളാഴ്ച ഇറാന്റെ നിലപാട് പ്രഖ്യാപിച്ചത്.

Esmail Baghaei
ഇസ്മായില്‍ ബഗായി

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഭാവി ചര്‍ച്ചകളിലൊന്നും തന്നെ ടെഹ്റാന്‍ ഈ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബഗായി ഊന്നിപ്പറഞ്ഞു. ബഗായിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക തുടര്‍ച്ചയായി നടത്തുന്ന ഭീഷണികളെ ബഗായി ശക്തമായി വിമര്‍ശിച്ചു. അമേരിക്കയുടെ ഇത്തരം ഭീഷണികള്‍, നാശനഷ്ടങ്ങള്‍ സംഭവിച്ച ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിനുള്ള ന്യായീകരണത്തെ തന്നെ പൂര്‍ണമായും ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'നിലവിലെ സാഹചര്യത്തില്‍, നാശനഷ്ടങ്ങള്‍ സംഭവിച്ച ആണവനിലയങ്ങളില്‍ പരിശോധന നടത്തുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് (IAEA - International Atomic Energy Agency) പ്രത്യേക സംവിധാനമോ പ്രോട്ടോക്കോളോ നിലവിലില്ല,' ബഗായി കൂട്ടിച്ചേര്‍ത്തു.

IAEA - International Atomic Energy Agency
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക്

ലെബനന്‍ ആസ്ഥാനമായുള്ള അല്‍ മായദീന്‍ വാര്‍ത്താ ചാനലിനോട് സംസാരിച്ച ബഗായി, ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിക്കുന്നത് തുടര്‍ന്നുവെന്നും ഏജന്‍സിയുടെ ഇന്‍സ്‌പെക്ടര്‍മാര്‍ ഏകദേശം പത്ത് ദിവസം മുമ്പ് ബുഷെഹറിലെ രാജ്യത്തെ ഏക ആണവ നിലയം സന്ദര്‍ശിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി. സമ്പുഷ്ടീകരിച്ച ആണവ സാമഗ്രികള്‍ വിദേശത്തേക്ക് മാറ്റില്ലെന്ന ഇറാന്റെ ഉറച്ച നിലപാടും ആക്രമണങ്ങളിലോ അപകടങ്ങളിലോ കേടുപാടുകള്‍ സംഭവിച്ച ആണവനിലയങ്ങളിലെ അന്താരാഷ്ട്ര പരിശോധന സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളും ഈ പ്രസ്താവനയിലൂടെ വീണ്ടും വ്യക്തമാകുകയാണ്.

Content Highlight: Iran has categorically rejected any proposal to transfer its enriched nuclear materials outside the country, particularly its uranium enriched to 60 percent. Foreign Ministry spokesperson Esmaeil Baghaei announced on Monday that Iran would not transfer the material to any other country under any circumstances, describing such a move as entirely unjustifiable.

dot image
To advertise here,contact us
dot image