'പരേതൻ്റെ സമ്മതമില്ല'; 4000 വർഷം പഴക്കമുള്ള മമ്മിയെ മ്യൂസിയത്തിൽ നിന്നും ഒഴിവാക്കി, തിരികെ വേണമെന്ന് ഈജിപ്ത്

ഈജിപ്തിന്റെ ആവശ്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കെല്‍വിന്‍ഗ്രോവ് മ്യൂസിയം ഓപ്പറേറ്റേഴ്‌സും അറിയിച്ചിട്ടുണ്ട്

'പരേതൻ്റെ സമ്മതമില്ല'; 4000 വർഷം പഴക്കമുള്ള മമ്മിയെ മ്യൂസിയത്തിൽ നിന്നും ഒഴിവാക്കി, തിരികെ വേണമെന്ന് ഈജിപ്ത്
dot image

കെയ്‌റോ: സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ക്കോവ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നാലായിരം വര്‍ഷം പഴക്കമുള്ള പണ്ഡിതന്റെ മമ്മി തിരികെ ആവശ്യപ്പെട്ട് ഈജിപ്ത്. ധാര്‍മികമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മമ്മി ഒക്ടോബര്‍ മുതല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പണ്ഡിതനായ നെഹ്തിന്റെ മമ്മിയാണ് സ്‌കോട്ട്‌ലന്‍ഡിലെ കെല്‍വിന്‍ഗ്രോവ് ആര്‍ട് ഗ്യാലറി ആന്‍ഡ് മ്യൂസിയം പരേതന്റേയോ അദ്ദേഹത്തിന്റെ പിന്‍ഗാമികളുടേയോ അനുമതിയില്ലായെന്ന കാരണം ചൂണ്ടിക്കാട്ടി, ധാര്‍മികമായ പരിഗണന നല്‍കി ഒഴിവാക്കാന്‍ തീരുമാനിച്ചത്.

മമ്മി തിരികെ എത്തിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഈജിപ്ത്യന്‍ ടൂറിസം മന്ത്രി ഷെരീഫ് ഫാത്തി ബ്യൂംബര്‍ഗീനോട് സ്ഥിരീകരിച്ചിട്ടുണ്ട്. പിരമിഡുകള്‍, അമ്പലങ്ങള്‍, മറ്റ് ശവകുടീരങ്ങള്‍ എന്നിവ ഈജിപ്തിന്റെ ടൂറിസം മേഖലയുടെ പ്രധാന ഘടകങ്ങളാണ്. ഇവയില്‍ പലതും പല നൂറ്റാണ്ടുകളിലായി വിദേശരാജ്യങ്ങളിലേക്ക് കടത്തപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച ഈജിപ്തിന്റെ ഗ്രാന്‍ഡ് ഈജിപ്ത്യന്‍ മ്യൂസിയത്തില്‍ ഇത്തരത്തിലുള്ള നിരവധി 'നിധി'കളാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്.

മമ്മികള്‍ ഉള്‍പ്പെടെയുള്ള മനുഷ്യശരീരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങളില്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഒഫ് മ്യൂസിയം കൊണ്ടുവന്ന മാറ്റങ്ങള്‍ അനുസരിച്ചാണ് പുതിയ തീരുമാനം. ഈജിപ്തിന്റെ ആവശ്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കെല്‍വിന്‍ഗ്രോവ് മ്യൂസിയം ഓപ്പറേറ്റേഴ്‌സും അറിയിച്ചിട്ടുണ്ട്. മറ്റൊരു മ്യൂസിയമായ ഹന്‍ഡേറിയന്‍ മ്യൂസിയം, 2500വര്‍ഷം പഴക്കമുള്ള ഒരു മമ്മി ധാര്‍മികമായ പരിഗണനയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത തുണി കൊണ്ട് മൂടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ബിബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: A museum has removed a 4,000-year-old Egyptian mummy from its exhibition following concerns about the deceased person's consent. Egypt is seeking the return of the ancient remains

dot image
To advertise here,contact us
dot image