ഇസ്രയേൽ തെരഞ്ഞെടുപ്പ്: നെതന്യാഹുവിന് പിന്തുണ കുറയുന്നു, അറബ് പാർട്ടികൾ നിർണായക ശക്തിയായേക്കും

ഇസ്രയേൽ പാർലമെൻ്റായ നെസ്സറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല

ഇസ്രയേൽ തെരഞ്ഞെടുപ്പ്: നെതന്യാഹുവിന് പിന്തുണ കുറയുന്നു, അറബ് പാർട്ടികൾ നിർണായക ശക്തിയായേക്കും
dot image

ജറുസലേം: ഇസ്രയേൽ പാർലമെൻ്റായ നെസ്സറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 55 ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിയുമ്പോൽ നെതന്യാഹുവിന്റെ പിന്തുണ കുറയുന്നുവെന്നാണ് റിപ്പോർട്ട്. ശേഷിക്കുന്ന ബാലറ്റുകൾ അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ എണ്ണിത്തുടങ്ങും. അതിന് ശേഷമായിരിക്കും സർക്കാർ ഉദ്യോഗസ്ഥർ, ഇസ്രായേലി സൈനികർ, വിദേശ നയതന്ത്രജ്ഞർ എന്നിവരിൽ നിന്നും മറ്റ് ചില വിഭാഗങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ എണ്ണാൻ തുടങ്ങുക.

Also Read:

27 ലക്ഷം വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ 20.8 ശതമാനം വോട്ടുകളുമായി ലിക്കുഡ് പാർട്ടി ലീഡ് ചെയ്യുകയാണ്. പ്രധാനപ്രതിപക്ഷ പാർട്ടിയായ ഗാഡി ഐസൻകോട്ടിന്റെ യാഷർ പാർട്ടി 16.7 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നാലെയുണ്ട്. 9.22 ശതമാനം വോട്ടുമായി നിർണായക ശക്തിയാവുകയാണ് അറബ് പാർട്ടികൾ. നഫ്താലി ബെന്നറ്റിന്റെ പാർട്ടിക്ക് 9 ശതമാനം വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

നെതന്യാഹുവിൻ്റെ സഖ്യകക്ഷികൾ ഉൾപ്പടെ 55 സീറ്റുകളിൽ ലീഡ് ചെയ്യുന്നതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിപക്ഷ സഖ്യം 49 സീറ്റുകളിലും അറബ് പാർട്ടികൾ 16 സീറ്റുകളിലും ലീഡ് ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.

നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 55 സീറ്റുകളിൽ ലീഡ് ചെയ്യുന്നതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിപക്ഷ സഖ്യം 49 സീറ്റുകളിലും അറബ് പാർട്ടികൾ 16 സീറ്റുകളിലും ലീഡ് ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.

120 അംഗ സഭയിൽ ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചത്. ഇരുപക്ഷത്തിനും 51 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് എക്സിറ്റ്പോൾ ഫലം. അതേസമയം നെതന്യാഹുവിൻ്റെ ലികുഡ് പാർട്ടി ഇപ്പോഴും 25-27 സീറ്റുകൾ നേടി ഏറ്റവും വലിയ പാർട്ടിയാകുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയ 77.7 ശതമാനം. സീറ്റുകളുടെ എണ്ണത്തിൽ 61 എന്ന മാജിക് നമ്പറിലേക്കെത്താൻ ഇരുപക്ഷത്തിനും സാധിക്കാത്ത സാഹചര്യത്തിൽ അറബ് പാർട്ടികളുടെ പിന്തുണ ആർക്കാകും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അറബ് വിരുദ്ധ രാഷ്ട്രീയം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇരുപക്ഷത്തിനും അറബ് കക്ഷികളുടെ പിന്തുണ സ്വീകരിക്കുക എളുപ്പമല്ല.

120 അംഗങ്ങളടങ്ങുന്നതാണ് ഇസ്രയേലി പാര്‍ലമെന്റായ 'നെസെറ്റ്. പാര്‍ലമെന്റില്‍ സീറ്റ് ലഭിക്കാന്‍ ഒരു പാര്‍ട്ടി കുറഞ്ഞത് 3.25% വോട്ട് നേടേണ്ടതുണ്ട്. തുടര്‍ന്ന് പാര്‍ട്ടികളുടെ വോട്ട് വിഹിതത്തിന് ആനുപാതികമായാണ് സീറ്റുകള്‍ വീതിച്ചുനല്‍കുന്നത്. മറ്റു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 61 സീറ്റുകള്‍ തികയ്ക്കുന്ന മുന്നണി നേതാവിനെയാണ് പ്രസിഡന്റ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുന്നത്.

Content Highlights: Vote counting is underway in Israel’s parliamentary election, with early trends pointing to a hung parliament as no alliance appears to have secured a clear majority

dot image
To advertise here,contact us
dot image