

റമീസ് എഴുതി സംവിധാനം ചെയ്ത ടൈം ട്രാവല്‍ ഫാന്റസി ത്രില്ലര്‍ ചിത്രം 'ഒറിജിനലി'ലെ പുതിയ ഗാനം 'ഞാന്‍ രാജാ' പുറത്തിറങ്ങി. ഇലക്ട്രോണിക് കിളി മ്യൂസിക് ഒരുക്കിയ ഗാനത്തിന് മുത്തുവും റിഷ് എന്‍കെയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. റിഷ് എന്‍കെയും അജ്മല്‍ ബിന്‍ അഷ്‌കറും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. യൂട്യൂബില്‍ പുറത്തിറങ്ങിയ ഗാനത്തോടൊപ്പം 'ഒറിജിനല്‍' തിയറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുകയാണ്.
ശ്രീനാഥ് ഭാസിയും രാജേഷ് മാധവനും ഇരട്ടവേഷങ്ങളില്‍ എത്തുന്ന ചിത്രം പ്രമേയത്തിലെ പുതുമകൊണ്ടും രസകരമായ സംഭവവികാസങ്ങള്‍കൊണ്ടും പ്രേക്ഷകശ്രദ്ധ നേടുന്നു. ചിത്രത്തിലെ ശ്രീനാഥ് ഭാസിയുടെ പ്രകടനവും ഫെമിന ജോര്‍ജ്, രാജേഷ് മാധവന്‍ എന്നിവരുടെ കഥാപാത്രങ്ങളും പ്രധാന ആകര്‍ഷണങ്ങളാണ്.
സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന റിജിന്‍ എന്ന യുവാവിന്റെ കൈകളിലേക്ക് സമയത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന വാച്ച് എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. 12 വര്‍ഷം പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കാന്‍ കഴിയുന്ന വാച്ചിലൂടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ മാറ്റാന്‍ റിജിന് അവസരം ലഭിക്കുന്നു. എന്നാല്‍, സമയത്തില്‍ വരുത്തുന്ന ഓരോ മാറ്റവും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹര്‍ഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അര്‍ഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവര്‍ ചേര്‍ന്നാണ് കലാസംവിധാനം. മൈന്‍ഡ്സ്‌റ്റൈന്‍ സ്റ്റുഡിയോസാണ് വിഷ്വല്‍ എഫക്റ്റ്‌സ് ഒരുക്കുന്നത്. അഷ്‌റ മുഹമ്മദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിര്‍വഹിക്കുന്നു.
സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ, ടിക്കറ്റ്‌സ് ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പുകള്‍ വഴി ബുക്ക് ചെയ്യാം.
Content Highlights: A new song, 'Njan Raja', from the original film has been released; the movie continues its successful run in theaters.