'നസ്‌ലൻ ഈ കഥാപാത്രം ചെയ്യുമോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു…'; ജിത്തു മാധവൻ

കഥാപാത്രത്തിന്റെ സ്വഭാവവും അതിനെ ഏത് തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും താരത്തിന് മനസിലായെന്നും ജിത്തു പറഞ്ഞു

'നസ്‌ലൻ ഈ കഥാപാത്രം ചെയ്യുമോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു…'; ജിത്തു മാധവൻ
dot image

സീനിൽ നസ്‌ലെനെ വില്ലനായി അവതരിപ്പിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് സംവിധായകൻ ജിത്തു മാധവൻ. 'പ്രേമലു' വലിയ വിജയമായതോടെ നസ്‌ലൻ വില്ലൻ വേഷം ചെയ്യാൻ തയ്യാറാകുമോ എന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നും ജിത്തു പറഞ്ഞു. കഥ പറഞ്ഞുകൊടുത്തതോടെ നസ്‌ലെന് കഥാപാത്രം ഇഷ്ടമായി. കഥാപാത്രത്തിന്റെ സ്വഭാവവും അതിനെ ഏത് തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും താരത്തിന് മനസിലായെന്നും ജിത്തു പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം പറഞ്ഞത്.

'ആദ്യം ഈ സിനിമയിലെ വില്ലൻ ഒരു പുതിയ മുഖമായിരിക്കണമെന്നാണ് ഞാൻ ചിന്തിച്ചത്. കണ്ടാൽ ഒരിക്കലും ഇങ്ങനെയൊക്കെ ചെയ്യുമെന്ന് തോന്നാത്ത, എന്നാൽ അയാൾ അതൊക്കെ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് ഞെട്ടൽ അനുഭവപ്പെടുന്ന തരത്തിലുള്ള ഒരു മുഖം. അങ്ങനെയൊരാളെക്കുറിച്ച് ചിന്തിച്ചപ്പോൾ പെട്ടെന്ന് മനസിൽ വന്നത് നസ്‌ലെന്റെ മുഖമായിരുന്നു. പ്രേമലുവിന് ശേഷം നസ്ലൻ ഒരു വലിയ ഹീറോ ആയി, അപ്പോൾ അവൻ ഈ കഥാപാത്രം ചെയ്യുമോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു. പക്ഷേ കഥ പറഞ്ഞപ്പോൾ അവന് ഭയങ്കര ഇഷ്ടമായി, മാത്രവുമല്ല നസ്‌ലൻ ഭയങ്കര Intelligent ആണ്', ജിത്തു മാധവൻ പറഞ്ഞു.

ജിത്തു മാധവന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരിന്നു ആരാധകര്‍. എന്നാല്‍ ആ സിനിമ ഉപേക്ഷിച്ച കാരണവും ഈ അഭിമുഖത്തിൽ പറയുക ഉണ്ടായി. സൂര്യ, നസ്രിയ നസീം, നസ്‌ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സീൻ. ആക്ഷൻ കോമഡി ഴോണറിൽ എത്തുന്ന ചിത്രത്തിൽ ഡി.എസ്.പി ഇമ്പരാജായിട്ടാണ് സൂര്യ എത്തുന്നത്. ചിത്രം നവംബർ 6ന് തിയേറ്ററുകളിലെത്തും.

Content Highlights: Jithu Madhavan talks about Naslens Character in Scene movie

dot image
To advertise here,contact us
dot image