ലുലയോടുള്ള തോല്‍വിയ്ക്ക് പിന്നാലെ ബ്രസീല്‍ വിട്ട് ഫ്ലാവിയോ ബോള്‍സൊനാരോ; അമേരിക്കയിലെന്ന് റിപ്പോർട്ട്

അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 45കാരനായ ബോള്‍സോനാരോ അന്വേഷണം നേരിടുന്നുണ്ട്

ലുലയോടുള്ള തോല്‍വിയ്ക്ക് പിന്നാലെ ബ്രസീല്‍ വിട്ട് ഫ്ലാവിയോ ബോള്‍സൊനാരോ; അമേരിക്കയിലെന്ന് റിപ്പോർട്ട്
dot image

ബ്രസീലിയ: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലുല ഡ സില്‍വയോട് പരാജയപ്പെട്ടതിന് പിന്നാലെ രാജ്യം വിട്ട് ഫ്ലാവിയോ ബോള്‍സൊനാരോ. കുടുംബത്തോടൊപ്പം അദ്ദേഹം മിയാമിയിലാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രവേശന വിസ നല്‍കാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാൽ ബോള്‍സൊനാരോ ഇപ്പോഴുള്ളത് ഫ്ലോറിഡയിലാണുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.

അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 45കാരനായ ബോള്‍സൊനാരോ അന്വേഷണം നേരിടുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാതെയാണ് ബോള്‍സോനാരോ നാടുവിട്ടത്. മുന്‍ പ്രസിഡന്റ് ജയര്‍ ബൊള്‍സൊരാനോയുടെ മകനാണിയാൾ.

2022-ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് 27 വര്‍ഷം വീട്ടുതടങ്കലിന് ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തിലാണ് മകന്‍ ഫ്ലാവിയോ ബോള്‍സനാരോ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ലുലയ്‌ക്കെതിരെ മത്സരിച്ചത്. സമയപരിധി കഴിഞ്ഞതിനെ തുടർന്ന് ബോൾസൊനാരോയുടെ പാസ്‌പോർട്ടുകൾ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഫ്ലാവിയോയുടെ പലായനം ലജ്ജാകരമാണെന്നും നിരപരാധിത്വം തെളിയിക്കാൻ അദ്ദേഹം ബ്രസീലിൽ തന്നെ തുടരണമായിരുന്നുവെന്നും പ്രസിഡന്റ് ലുല ഡ സിൽവ പ്രതികരിച്ചു. ഫ്ലാവിയോയുടെ നടപടി അമേരിക്കയും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തലുകൾ. ബോൾസൊനാരോ കുടുംബത്തെ വീണ്ടും അധികാരത്തിലെത്തിക്കാൻ യുഎസ് ഗൂഢാലോചന നടത്തുകയാണെന്ന് ലുല നേരത്തെ ആരോപിച്ചിരുന്നു.

Flávio Bolsonaro
ഫ്ലാവിയോ ബോള്‍സൊനാരോ

അതേസമയം, ഫ്ലാവിയോ ബോൾസോനാരോ ഇതുവരെ പരാജയം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. ക്രമക്കേടുകൾ ആരോപിച്ച് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള ശ്രമം നടത്തുമെന്ന് ഞായറാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. ബ്രസീലിൽ നിന്ന് പലായനം ചെയ്യാനുള്ള ഉദ്ദേശ്യം തനിക്കില്ലെന്നും ബോൾസോനാരോ തിങ്കളാഴ്ച പറഞ്ഞിരുന്നു. തന്റെ പാസ്‌പോർട്ടുകൾ സമർപ്പിക്കുമെന്നും തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒക്ടോബർ 25-ന് നടന്ന വാശിയേറിയ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഫ്ലാവിയോ ബോള്‍സൊനാരോയെ പരാജയപ്പെടുത്തിയാണ് ലുല അധികാരമുറപ്പിച്ചത്. ലുലയ്ക്ക് 51.7 ശതമാനവും ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് 48.2 ശതമാനവും വോട്ട് ലഭിച്ചു. 80 വയസ്സുകാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്.

Content Highlights: flavio bolsonaro leaves brazil after losing presidential election to lula

dot image
To advertise here,contact us
dot image