ടിബറ്റിനെ നടുക്കി ഭൂചലനം: മരണസംഖ്യ 16 ആയി, നിരവധി പേര്‍ക്ക് പരിക്ക്

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ടിബറ്റിനെ നടുക്കി ഭൂചലനം: മരണസംഖ്യ 16 ആയി, നിരവധി പേര്‍ക്ക് പരിക്ക്
dot image

ലാസാ: ടിബറ്റിനെ നടുക്കിയുണ്ടായ വന്‍ ഭൂചലനത്തില്‍ മരണസംഖ്യ 16 ആയി. 32 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ടിബറ്റ് തലസ്ഥാനമായ ലാസായില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ നാച്യുവിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ഭൂചലനമുണ്ടായത്. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നത്. 21 പേര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്. 2024 മുതല്‍ പ്രവിശ്യയില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും തീവ്രതയേറിയ ഭൂചനമാണ് ഇത്. ഭൂചലനത്തില്‍ മൂന്നൂറില്‍ അധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 1600ഓളം പേരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചതായി അധികൃതർ അറിയിച്ചു. ദുരിതബാധിതര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയതായും അറിയിപ്പുണ്ട്.

ഓഗസ്റ്റ് അവസാനത്തോടെ നേപ്പാള്‍-ചൈന അതിര്‍ത്തി മേഖലയിലുണ്ടായ മഞ്ഞുമല ഇടിച്ചിലിനെയും മിന്നല്‍ പ്രളയത്തെയും തുടര്‍ന്ന് 1,400-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 6,000-ത്തോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. ആ പ്രകൃതിദുരന്തങ്ങളിൽ നിന്ന് നാട് കരകയറുന്നതിന് മുമ്പാണ് ഇപ്പോള്‍ വീണ്ടും വലിയ ഭൂചലനം മേഖലയെ നടുക്കിയിരിക്കുന്നത്.

Content Highlights: The death toll from the earthquake in Tibet has risen to 16, with several people injured in the powerful tremor.

dot image
To advertise here,contact us
dot image