സൗദി കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായും സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു

സൗദി കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം
dot image

റിയാദ്: സൗദി ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായും സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഒക്ടോബര്‍ 21 ബുധനാഴ്ച വൈകുന്നേരമാണ് വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്നാണ് സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA) അറിയിച്ചത്.

അതേസമയം, സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അടിയന്തര സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിർദേശിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സൗദി അറേബ്യയ്ക്കെതിരായ ആക്രമണത്തില്‍ കൂടുതലായി ഏര്‍പ്പെട്ടിട്ടുണ്ടെന്നും സിവിലിയന്‍ വിമാനത്താവളങ്ങള്‍ക്കും മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ആക്രമണങ്ങള്‍ പൗരന്മാരുടെ മരണങ്ങള്‍ക്കും യാത്രാ തടസ്സങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.

Also Read:

അതേസമയം, ഇന്ന് സൗദി എണ്ണപ്പാടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട വാർത്തയും പുറത്ത് വന്നിരുന്നു. ഷായ്ബ എണ്ണപ്പാടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു ഇന്ത്യന്‍ പൗരനും ഒരു പാകിസ്താന്‍ പൗരനും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു . ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് രണ്ട് പേര്‍ക്ക് ജീവൻ നഷ്ടമായത്. നേപ്പാളി, ഫിലിപ്പീന്‍സ് പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നാണ് സൗദിയുടെ ഊര്‍ജ മന്ത്രാലയം അറിയിച്ചത്. കിഴക്കന്‍ പ്രവിശ്യയിൽ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഡ്രോണ്‍ വെടിവെച്ചിട്ടെന്നും സൗദി അറിയിച്ചിരുന്നു. ഇന്നലെ ഹൂതി ശക്തി കേന്ദ്രമായ തായിസിലടക്കം സൗദി സഖ്യ സേനയുടെ ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ ഇരുന്നൂറില്‍ അധികം ഹൂതി വിമതരെ വധിച്ചെന്നാണ് സൗദി അവകാശപ്പെട്ടത്.

Content Highlights: An incident at Saudi Arabia's King Fahd International Airport has claimed two lives, including an Indian national.

dot image
To advertise here,contact us
dot image