ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തതായി റിപ്പോർട്ട്; വാർത്ത തള്ളി ഇസ്രയേൽ

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് വാർത്ത തള്ളിയത്

ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തതായി റിപ്പോർട്ട്; വാർത്ത തള്ളി ഇസ്രയേൽ
dot image

ടെൽഅവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സഞ്ചരിച്ച വിമാനം ഹൈജാക്ക് ചെയ്‌തെന്ന റിപ്പോര്‍ട്ട് തള്ളി ഇസ്രയേല്‍. ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ടത് ഒരു ഹൈജാക്കിംഗ് സംഭവമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കി. വിമാനം ഇപ്പോള്‍ അടിയന്തമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപം ലാന്‍ഡ് ചെയ്‌തെന്നാണ് അവസാനം ലഭിച്ച വിവരം. വിമാനം ലാന്‍ഡ് ചെയ്തുകഴിഞ്ഞാല്‍ മാത്രമെ വിമാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് അധികൃതര്‍ക്ക് വ്യക്തമാക്കാന്‍ കഴിയൂ എന്നാണ് ഇസ്രയേല്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്.

വിമാന റാഞ്ചലുമായി ബന്ധപ്പെട്ട ഒരു അടിയന്തര കോഡ് സജീവമാക്കുകയും സിഗ്‌നല്‍ കൈമാറുകയും ചെയ്തതായി ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധ ഉദ്യോഗസ്ഥരുമായി ഒരു സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ ചെയ്തു. ഇസ്രയേല്‍ സേന സംഭവ മേഖലയിലേക്ക് യുദ്ധവിമാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയ ബോയിംഗ് 737MAX8 ഫ്‌ലൈറ്റാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഫ്‌ലൈറ്റ് മറ്റൊരാളുടെ നിയന്ത്രണത്തിലാകുന്ന 7500 കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഫ്‌ലൈറ്റ് ഹൈജാക്ക് നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്.

Content Highlights: A report claimed that a Flydubai flight travelling to Tel Aviv had been hijacked. Israel has rejected the report.

dot image
To advertise here,contact us
dot image