'ക്വാക്ക് ക്വാക്ക്' ആപ്പിലൂടെ പരിചയപ്പെട്ട് ഡേറ്റിങ്; 27കാരന്റെ പക്കൽ നിന്ന് പോയത് 30,000 രൂപ; യുവതി മുങ്ങി

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

'ക്വാക്ക് ക്വാക്ക്' ആപ്പിലൂടെ പരിചയപ്പെട്ട് ഡേറ്റിങ്; 27കാരന്റെ പക്കൽ നിന്ന് പോയത് 30,000 രൂപ; യുവതി മുങ്ങി
dot image

ഇന്നത്തെകാലത്ത് നമ്മുടെ യുവതീയുവാക്കൾ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നത് സാധാരണമാണ്. പ്രണയം കണ്ടെത്താനും നല്ല സുഹൃത്ത്‌വലയങ്ങൾ സൃഷ്ടിക്കാനും മറ്റും പലരും ഇന്ന് ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ഡേറ്റിംഗ് ആപ്പുകൾ മൂലം ചതിയിൽ പെടാനും പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഡേറ്റിങ്ങിന് വരുന്ന സ്ത്രീയെയോ പുരുഷനെയോ കൃത്യമായി മനസിലാക്കി വേണം മുന്നോട്ട് പോകാൻ എന്ന് പറയുന്നത് ഇത്തരം ചതിക്കുഴികൾ കാരണമാണ്. ഇപ്പോളിതാ ഹൈദരാബാദിൽ നിന്നാണ് ഒരു ഡേറ്റിങ് ആപ്പ് തട്ടിപ്പ് വാർത്ത പുറത്തുവന്നിരിക്കുന്നത്.

ചെറുകു ഹേമന്ത് എന്ന 27കാരനായ യുവാവാണ് തട്ടിപ്പിന് ഇരയായത്. ക്വാക്ക് ക്വാക്ക് എന്ന ആപ്പിലൂടെ പരിചയപ്പെട്ട, ദിവ്യ എന്ന യുവതിയുമായി ഡേറ്റിങ്ങിന് പോയതായിരുന്നു സോഫ്റ്റ്‌വെയർ എൻജിനീയറായ ഹേമന്ത്. എന്നാൽ ഹേമന്തിന് ആ ഡേറ്റിങ്ങിൽ നഷ്ടപ്പെട്ടത് 30,000 രൂപയാണ്. കഥ ഇങ്ങനെയാണ്.

ദിവ്യ എന്ന യുവതി ഹേമന്തിനോട് ജൂബിലി ഹിൽസിന് സമീപനല നീരൂസ് ജങ്ഷനിൽ കാണാമെന്നാണ് പറഞ്ഞിരുന്നത്. അവിടെയുള്ള 36 കെമിസ്ട്രി പബ് എന്നയിടത്തേക്കാണ് യുവതി ഹേമന്തിനെ ക്ഷണിച്ചത്. പബ്ബിലേക്ക് വന്നയുടൻ തന്നെ ദിവ്യ വില കൂടിയ ഡ്രിങ്കുകളും മദ്യവും മറ്റും ഓർഡർ ചെയ്യുകയായിരുന്നു. ബിൽ കണ്ട് ഞെട്ടിയ ഹേമന്ത് പണം തരാനാകില്ല എന്ന് പറഞ്ഞതോടെ പ്രശ്നം വഷളായി. പബ്ബിലെ ബൗൺസർമാരും മറ്റും ഹേമന്തിനെ തടഞ്ഞുവെച്ചതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Also Read:

ഇത്തരത്തിൽ പ്രശ്നങ്ങൾ നടക്കുമ്പോൾ ദിവ്യ എന്ന യുവതി അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. 10000 രൂപ താൻ നൽകിയിട്ടുണ്ട് എന്നുപറഞ്ഞാണ് യുവതി മുങ്ങിയത്. എന്നാൽ ഇത് വ്യാജ ട്രാൻസാക്ഷൻ ആണെന്നാണ് കരുതുന്നത്. ഒടുവിൽ ഹേമന്ത് പോലീസിൽ പരാതിപെപ്പടുകയായിരുന്നു. കരുതിക്കൂട്ടി പണം തട്ടാൻ പബ്ബ് മാനേജ്മെന്റും യുവതിയും ചേർന്ന് നടത്തിയ നാടകമായിരുന്നു ഇതെന്നാണ് ഹേമന്ത് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് പരിശോധന.

Content Highlights: A 27-year-old software engineer, Cheruku Hemanth, reportedly lost ₹30,000 after going on a date with a woman he met through the Quack Quack dating app. The woman was identified as Divya.

dot image
To advertise here,contact us
dot image