ഏറ്റവും ഇഷ്ടപ്പെട്ട നടൻ ദുൽഖറും നസ്ലെനും, പക്ഷേ സിനിമയോ?; തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ചിത്രം സിഗ്മ ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും

ഏറ്റവും ഇഷ്ടപ്പെട്ട നടൻ ദുൽഖറും നസ്ലെനും, പക്ഷേ സിനിമയോ?; തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്
dot image

ജേസൺ സഞ്ജയുടെ ഇഷ്ട നടൻമാർ ആരൊക്കെ എന്ന ചോദ്യത്തിന് മറുപടിയുമായി താരം. തനിക്ക് ഒരുപാട് പേരെ ഇഷ്ടമാണെന്നും പക്ഷേ കൂടുതൽ ഇഷ്ടം ദുൽഖർ സൽമാനെയും നസ്ലെനെയും ആണെന്ന് പറഞ്ഞ് ജേസൺ. കൂടാതെ താൻ അടുത്തതായി കണ്ട സിനിമകളിൽ മോളിവുഡ് ടൈംസ് ഇഷ്ടമായെന്നും ജേസൺ കൂട്ടിച്ചേർത്തു. 'സിഗ്മ' എന്ന സിനിമയുടെ പ്രീ ലോഞ്ച് ഇവെന്റിലാണ് ജേസൺ ഇക്കാര്യം പറഞ്ഞത്.

'എനിക്ക് ഒരുപാട് മലയാള നടന്മാരെ ഇഷ്ടമാണ് പക്ഷേ കൂടുതൽ ഇഷ്ടം ദുൽഖർ സൽമാനെയും നസ്ലെനെയും ആണ്. കൂടാതെ അടുത്തതായി കണ്ട സിനിമകളിൽ മോളിവുഡ് ടൈംസ് ഭയങ്കര ഇഷ്ടമായി', ജേസൺ പറഞ്ഞു.

അതേസമയം, വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ചിത്രം സിഗ്മ ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും. ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമെന്ന് ട്രെയിലർ നിന്ന് തന്നെ വ്യക്തമാണ്. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാകും ചിത്രം. സന്ദീഷ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. തന്റെ 25ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം.

Content Highlights: Jason Sanjay talks about his favourite movie and actor from malayalam film industry

dot image
To advertise here,contact us
dot image