

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. അടുത്ത വര്‍ഷം തുടക്കം തന്നെ ട്രംപ് ഇന്ത്യയില്‍ വരുമെന്നാണ് അറിയിച്ചത്. നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഡോണള്‍ഡ് ട്രംപും നരേന്ദ്ര മോദിയുമായുള്ള സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ-യുഎസ് സഖ്യകക്ഷി ബന്ധം കൂടുതല്‍ കരുത്ത് നേടിയെന്നും റൂബിയോ പറഞ്ഞു.
2020 ഫെബ്രുവരിയിലാണ് ഡോണള്‍ഡ് ട്രംപ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. രണ്ടാം തവണ അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം ട്രംപ് ഇതു വരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ മോദിയും ട്രംപുമായി കൂടിക്കാഴ്ചയും ഫോണ്‍ സംഭാഷണങ്ങളും നടത്താറുണ്ട്. ഇന്ത്യ ഏറ്റവും അടുത്ത സഖ്യകക്ഷി ആണെന്നാണ് ട്രംപ് പറയുന്നത്. ഫ്രാന്‍സിലെ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. 16 മാസത്തിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു അത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ കുറിച്ചും ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതത്തെ കുറിച്ചുമായിരുന്നു ഉച്ചക്കോടിയില്‍ മോദിയും ട്രംപും ചര്‍ച്ച നടത്തിയത്. യുഎസ്-ഇന്ത്യ കോംപാക്ട് പദ്ധതിയുടെ നേട്ടങ്ങളും പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തിയിരുന്നു. പ്രതിരോധം, ഊര്‍ജം, ഉഭയകക്ഷി വ്യാപാരം തുങ്ങിയവയും ചര്‍ച്ചയ്ക്ക് വെച്ചിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Content Highlights: US Secretary of State Marco Rubio has announced that President Donald Trump will visit India, signalling another significant step in strengthening India-US bilateral relations.