വെനസ്വേല ഭൂചലനം: മരണം 920 കടന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ; രക്ഷാപ്രവർത്തനം തുടരുന്നു

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 172 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി ആക്ടിങ് പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് പറഞ്ഞു

വെനസ്വേല ഭൂചലനം: മരണം 920 കടന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ; രക്ഷാപ്രവർത്തനം തുടരുന്നു
dot image

വാഷിങ്ടൺ: തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 920 കടന്നു. ദുരന്തത്തില്‍ മൂവായിരത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്. തകർന്ന് വീണ കെട്ടിട ഭാഗങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

വെനസ്വേല ഇതിനകം തന്നെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലായെന്നും അടിയന്തര സഹായങ്ങള്‍ അപര്യാപ്തമാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തിരുന്നു. ധനസഹായം ലഭിക്കാത്തതിനാല്‍ അടിയന്തര ചികിത്സകള്‍ നടക്കുന്നില്ലെന്നും ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ പ്രദേശത്ത് ലഭിക്കുന്നില്ലെന്നും
ആരോഗ്യസംരക്ഷണ സംവിധാനം പ്രതിസന്ധിയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 172 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി നാഷണല്‍ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് പറഞ്ഞു. ഭൂചലനത്തില്‍ കുറഞ്ഞത് 383 കെട്ടിടങ്ങളെയും 13 ആശുപത്രികളെയും 25 ഷോപ്പിംഗ് സെന്ററുകളെയും 1002 കെട്ടിടങ്ങളെയും തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ വെനസ്വേലയില്‍ മൂന്നാമതും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞ ഭൂചലനമാണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്.
വെനസ്വേലയുടെ വടക്കന്‍ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി 17 രാജ്യങ്ങളില്‍ നിന്നുളള രക്ഷാസംഘങ്ങളെ വെനസ്വേലയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി 17 രാജ്യങ്ങളില്‍ നിന്നുളള രക്ഷാസംഘങ്ങളെ വെനസ്വേലയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. തുടര്‍ച്ചയായുണ്ടായ ഭൂകമ്പകളില്‍ തകര്‍ന്ന വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ഫീല്‍ഡ് ഹോസ്പ്പിറ്റലുകളും മരുന്നുകളുമായി വിമാനങ്ങള്‍ കരാക്കാസിലേക്ക് പുറപ്പെട്ടു. സ്പാനിഷില്‍ 'സൗഹൃദം' എന്നര്‍ത്ഥം വരുന്ന അമിസ്റ്റഡ് എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം. വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി 60 ഫീല്‍ഡ് ഹോസ്പിറ്റലുകളാണ് കരാക്കാസിലേക്ക് അയച്ചത്. ആറ് ടണ്‍ മരുന്നുകളും ഭക്ഷണപദാര്‍ത്ഥങ്ങളും അതില്‍ ഉള്‍പ്പെടുന്നു. 41 അംഗ മെഡിക്കല്‍ സംഘവും രണ്ട് വിമാനങ്ങളിലായുണ്ട്.

ജൂൺ 24ന് പ്രാദേശിക സമയം വൈകീട്ട് ആറുമണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതിന് പിന്നാലെ 39 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ 7.5 തീവ്രതയുളള രണ്ടാമത്തെ ഭൂകമ്പം കൂടി ഉണ്ടായി. രണ്ടാമത്തെ ഭൂകമ്പം ആദ്യത്തേതിനേക്കാള്‍ മൂന്നിരട്ടി ശക്തമായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. ഇത്രവലിയ ഭൂചലനങ്ങള്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒരേസ്ഥലത്ത് ഉണ്ടാകുന്നത് അപൂര്‍വ്വമാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: The death toll from the twin earthquakes that struck Venezuela has crossed 920, with rescue teams continuing search and relief operations in the affected regions.

dot image
To advertise here,contact us
dot image