

ക്യാപ്റ്റൻ ധ്രുവ് ജുറെലിന്‍റെയും ഓപ്പണർ സായ് സുദർശന്‍റെയും സെഞ്ചുറികളുടെ കരുത്തിൽ ശ്രീലങ്ക 'എ' ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 'എ'യ്ക്ക് കൂറ്റൻ സ്കോർ.
ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്‍റെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 452 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. 215 പന്തിൽ 13 ഫോറും ഒരു സിക്സറുമടക്കം 141 റൺസോടെ ജുറെൽ പുറത്താകാതെ നിന്നു. സായ് സുദർശൻ 132 റൺസ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 'എ' രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ സ്കോറിനേക്കാൾ 339 റൺസ് പിന്നിലാണ് നിലവിൽ ആതിഥേയർ.
Content highlights: india a match updates sai sudharsan dhruv jurel century