വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണം 164 ആയി, ആയിരത്തോളം പേർക്ക് പരിക്ക്

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു

വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണം 164 ആയി, ആയിരത്തോളം പേർക്ക് പരിക്ക്
dot image

കാരക്കാസ്: വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ തുടര്‍ച്ചയായി ഉണ്ടായ ശക്തമായ ഭൂചലനങ്ങളിൽ മരണം 164 ആയി. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും കാരക്കാസിലെ സൈമണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതായും ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. ദുരന്തത്തിൽ ഉയര്‍ന്ന നാശനഷ്ടത്തിന് സാധ്യതയുള്ളതായി യുഎസ്ജിഎസ് അറിയിച്ചു.

പ്രാദേശിക സമയം ബുധനാഴ്ച വൈകfട്ടാണ് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടമാണുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യത്തെ ഭൂചലനത്തിന് 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെയായിരുന്നു ആദ്യ ഭൂചലനമുണ്ടായത്. മെറൊണിന് സമീപം മോണ്ടാല്‍ബണിനടുത്തായിരുന്നു പ്രഭവ കേന്ദ്രം.

ഏകദേശം 13 കിലോമീറ്ററോളം ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സെക്കന്റുകള്‍ക്ക് ശേഷമായിരുന്നു 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം. മൊറേണിന് ഏകദേശം 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മേഖലയാണ് രണ്ടാം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Venezuela Double Earthquake Death Toll Rises to 164, Rescue Efforts Continue

dot image
To advertise here,contact us
dot image