

മൻഡ്രിഡ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രതികരണവുമായി ലിയോ പതിനാലാമൻ മാർപാപ്പ. ഇറാൻ-യുഎസ് യുദ്ധം വെറുമൊരു യുദ്ധമായി തോന്നുന്നില്ലെന്നും നീതിപൂർവമായ യുദ്ധത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നുമാണ് ലിയോ പതിനാലാമൻ്റെ പരാമർശം. മാൻഡ്രിഡ് സന്ദർശനത്തിലാണ് അദേഹത്തിൻ്റെ പ്രതികരണമുണ്ടായത്. യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ പരാമർശത്തിന് പിന്നാലെയാണ് ലിയോ പതിനാലാമനും പ്രതികരിച്ചത്. വെറും യുദ്ധം മാത്രമാണ് എന്നായിരുന്നു ജെ ഡി പറഞ്ഞിരുന്നത്. യുദ്ധത്തെ നിസാരവത്കരിച്ചായിരുന്നു ജെ ഡി വാൻസ് പ്രതികരിച്ചത്.
ഇതിനിടെ 24 മണിക്കൂറിനിടെ തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യത്തിനെതിരെ 22 തവണ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഹിസ്ബുള്ള രംഗത്തെത്തി. വെടിനിർത്തൽ എല്ലാ മേഖലകളിലും പ്രാബല്യത്തിലാകണമെന്നും ഹിസ്ബുള്ള പറഞ്ഞു. ഇസ്രയേലിൻ്റെ ലെബനൻ ആക്രമണത്തെ അപലപിച്ച് ഖത്തറും സൗദി അറേബ്യയും രംഗത്തെത്തിയിരുന്നു. ഗാസയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഇസ്രയേൽ ആക്രമണത്തിൽ എട്ട് പലസ്തീനുകാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യന്‍ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. പാകിസ്താൻ്റെ മധ്യസ്ഥതയിലാണ് സാമാധന ശ്രമങ്ങൾ പുരോഗമിക്കുന്നത്. ചർച്ചയ്ക്കായി പാക് ആഭ്യന്തര മന്ത്രി തെഹ്റാനിൽ എത്തിയെന്നാണ് റിപ്പോർട്ട്. ഇറാൻ
വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഉൾപ്പെടെയുള്ള ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Pope Leo XIV has commented on the Iran–US conflict, stating that war must adhere to justice and expressing concern over violations of moral standards