'അവഗണിക്കാന്‍ കഴിയാത്ത പ്രകടനമാണ് വൈഭവന്റേത്'; അജിത് അഗാര്‍ക്കര്‍

വൈഭവിന്റെ പ്രകടനത്തെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കുമായിരുന്നില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

'അവഗണിക്കാന്‍ കഴിയാത്ത പ്രകടനമാണ് വൈഭവന്റേത്'; അജിത് അഗാര്‍ക്കര്‍
dot image

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള പുതിയ ഇന്ത്യന്‍ ടി20 ടീമിൽ വൈഭവ് സൂര്യവംശി ഇടം നേടിയതിന് പിന്നാലെ പ്രതികരണവുമായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. വൈഭവിന്റെ പ്രകടനത്തെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കുമായിരുന്നില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വന്റി-20 ടീം പ്രഖ്യാപനത്തിന് പിന്നാലെ യായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

'വൈഭവിന്റെ പ്രകടനത്തെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കുമായിരുന്നില്ല. വൈഭവ് സ്വന്തം പ്രകടനം കൊണ്ട് സെലക്ഷന്‍ കമ്മിറ്റിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു', ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തുറന്നുപറഞ്ഞു. അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്ക് മുന്‍പായി, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ ഇന്ത്യ എ ടീമിന് വേണ്ടിയാകും വൈഭവ് അടുത്തതായി കളത്തിലിറങ്ങുക.

ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പുതിയൊരു റെക്കോർഡ് കൂടി കുറിച്ചിരിക്കുകയാണ് വൈഭവ്. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് വൈഭവ് സ്വന്തം പേരിൽ കുറിച്ചത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് ടീമിൽ ഇടംപിടിച്ചതോടെ സൂര്യവംശി പഴങ്കഥയാക്കിയത്.

Content highlight: Ajit Agarkar praises Vaibhav Suryavanshi performance Indian team

dot image
To advertise here,contact us
dot image