

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സെനറ്റ് ഹൗസിൽ വൻ തിരിച്ചടി. ഇസ്രയേലിന് ആയുധ സഹായം നൽകാനുള്ള പ്രമേയം സെനറ്റ് അംഗങ്ങൾ എതിർത്തു. ഇസ്രയേലിന് യുദ്ധത്തിനായുള്ള ആയുധങ്ങൾ നൽകാനുള്ള പ്രമേയാണ് സെറ്റിൽ ഡെമോക്രാറ്റ് പ്രതിനിധികൾ എതിർത്തത്. 47 ഡെമോക്രാറ്റ് പ്രതിനിധികളാണ് സെനറ്റിലുള്ളത്. ഇതിൽ 40 പേരും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
ഡെമോക്രാറ്റിക് കോക്കസിലെ 80 ശതമാനത്തിലധികം പേരും നെതന്യാഹുവിനും നിയമവിരുദ്ധവുമായ യുദ്ധങ്ങൾക്കും യുഎസ് സൈനിക സഹായം തടയാൻ വോട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ടത്തിൽ ട്രംപിൻ്റെ നീക്കങ്ങൾക്കെതിരെ വോട്ട് ചെയ്തത് വെറും 11 പേരാണ്. യുദ്ധത്തിൽ അമേരിക്ക എടുക്കുന്ന നിലപാടുകൾ കാരണം ഇത് 40 ആയി വർദ്ധിച്ചു. അമേരിക്കൻ ജനത നികുതി അടയ്ക്കുന്ന പണം കൊണ്ട് യുദ്ധം പ്രോത്സാഹിപ്പിക്കരുതെന്നും ആ പണം അമേരിക്കയിലെ ജനങ്ങൾക്ക് വേണ്ടിയാണ് വിനിയോഗികേണ്ടതെന്നും സെനറ്റർമാർ അഭിപ്രായപ്പെട്ടു. യുഎസ് നികുതി പണം കൊണ്ട് യുദ്ധം നടത്തുകയാണെന്നും നിഷ്കളങ്കരായ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള നെതന്യാഹുവിൻ്റെ ആക്രമണം പ്രത്സാഹിപ്പിക്കുകയാണെന്നും സെനറ്റർമാർ ചൂണ്ടികാട്ടി.
അമേരിക്കക്കാർ ഇത്തരം നയങ്ങളെ എതിർക്കുമെന്നും പ്രതിനിധികൾ പറഞ്ഞു. സ്വതന്ത്ര സെനറ്റർ ബേണി സാൻഡേഴ്‌സ് ആണ് ഇക്കാര്യങ്ങൾ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. അമേരിക്കക്കാർ എന്ന നിലയിലാണ് യുദ്ധത്തെയും യുഎസിൻ്റെ യുദ്ധ സഹായങ്ങളെയും എതിർക്കുന്നതെന്നും ഇതിൽ റിപ്പബ്ലിക്കനെന്നോ ഡെമോക്രാറ്റെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
Content Highlights: Top US Democrat Schumer opposed resolution blocking sale of armed bulldozers to Israel