നിക്ഷേപ ലോകത്തെ ഇതിഹാസം മായുന്നു: മാർക്ക് മോബിയസ് അന്തരിച്ചു

വികസ്വര രാജ്യങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ വിപണികളിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച വികസിത രാജ്യങ്ങളേക്കാൾ വേഗത്തിലായിരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

നിക്ഷേപ ലോകത്തെ ഇതിഹാസം മായുന്നു: മാർക്ക് മോബിയസ് അന്തരിച്ചു
സുമ സണ്ണി
3 min read|16 Apr 2026, 11:17 am
dot image

ലോകപ്രശസ്തനായ നിക്ഷേപകൻ  മാർക്ക് മോബിയസ് അന്തരിച്ചു. എമർജിംഗ് മാർക്കറ്റുകളുടെ പിതാവ് എന്ന് നിക്ഷേപ ലോകത്ത് അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. മാർക്ക് മോബിയസ് അന്തരിച്ചെങ്കിലും, അദ്ദേഹത്തിന്റെ നിക്ഷേപ തന്ത്രങ്ങൾ ലോകം ഇനിയും ഓർത്തിരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.

എമർജിംഗ് മാർക്കറ്റ് സ്പെഷ്യലിസ്റ്റ്

വികസ്വര രാജ്യങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ വിപണികളിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച വികസിത രാജ്യങ്ങളേക്കാൾ വേഗത്തിലായിരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് ഈ വിപണികളിൽ നിക്ഷേപിക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നത്. ദേശീയ മാധ്യമങ്ങളിൽ സ്ഥിരമായി അഭിമുഖങ്ങൾ നൽകാറുള്ള അദ്ദേഹം, ഇന്ത്യൻ ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്തണം എന്ന അഭിപ്രായക്കാരനുമായിരുന്നു.

ബോട്ടം-അപ്പ് അപ്രോച്ച്

ഒരു രാജ്യത്തെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി നോക്കുന്നതിന് പകരം, ഓരോ കമ്പനികളെയും പ്രത്യേകം പഠിച്ച് നിക്ഷേപം നടത്തുന്ന രീതിയാണിത്. ലാഭക്ഷമതയുള്ളതും നല്ല മാനേജ്‌മെന്റുള്ളതുമായ കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കുന്ന സമീപനം ആയിരുന്നു അദ്ദേഹത്തിന്റേത്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ മോശമാണെങ്കിൽ പോലും, അവിടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി ഉണ്ടെങ്കിൽ മോബിയസ് അത് തിരഞ്ഞെടുക്കും. കമ്പനിയുടെ വരുമാനം, ലാഭം, കടബാധ്യതകൾ, മാനേജ്‌മെന്റിന്റെ കഴിവ് എന്നിവയാണ് ഇവിടെ പരിശോധിക്കുന്നത്.കമ്പനി നടത്തുന്ന ആളുകൾ വിശ്വസ്തരും കഴിവുള്ളവരും ആണോ? ആ കമ്പനിക്ക് മറ്റ് കമ്പനികളേക്കാൾ എന്തെങ്കിലും പ്രത്യേകതയുണ്ടോ? കമ്പനി വലിയ കടബാധ്യതകൾ ഇല്ലാതിരിക്കുകയും കൃത്യമായി ലാഭം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടോ? എന്നുള്ള കാര്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. വിപണിയിൽ അധികം ആരും ശ്രദ്ധിക്കാത്ത, എന്നാൽ നല്ല ഗുണനിലവാരമുള്ള ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ഈ രീതി സഹായിച്ചിരുന്നു .

 നേരിട്ടുള്ള പരിശോധന

റിപ്പോർട്ടുകൾ മാത്രം വിശ്വസിക്കുന്നതിന് പകരം, നേരിട്ട് പോയി കാര്യങ്ങൾ ബോധ്യപ്പെടുക എന്നതായിരുന്നു മോബിയസിന്റെ രീതി. അദ്ദേഹം നിരന്തരം യാത്രകൾ ചെയ്യുകയും കമ്പനികളുടെ ഫാക്ടറികൾ സന്ദർശിക്കുകയും മാനേജർമാരുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഓഹരി വിപണിയിലെ താൽക്കാലിക തകർച്ചകളിൽ പരിഭ്രമിക്കാതെ, ദീർഘകാലാടിസ്ഥാനത്തിൽ വളർച്ചാ സാധ്യതയുള്ള കമ്പനികളിൽ അദ്ദേഹം ഉറച്ചുനിന്നു. ക്ഷമയാണ് നിക്ഷേപത്തിലെ ഏറ്റവും വലിയ ഗുണം എന്ന് അദ്ദേഹം വിശ്വസിച്ചു.തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിൽ, അദ്ദേഹം രൂപീകരിച്ച മോബിയസ് ക്യാപിറ്റൽ പാർട്ണേഴ്സ് വഴി പരിസ്ഥിതി സൗഹൃദപരമായതും, സാമൂഹിക പ്രതിബദ്ധതയുള്ളതും, മികച്ച ഭരണരീതിയുള്ളതുമായ  കമ്പനികൾക്ക് മുൻഗണന നൽകി.

സ്വർണവും നല്ലത്

സ്വർണ്ണത്തിനോടുള്ള താൽപര്യം മൂലം പോർട്ട്‌ഫോളിയോയുടെ പത്ത് ശതമാനമെങ്കിലും സ്വർണ്ണത്തിൽ നിക്ഷേപിക്കണം എന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. കറൻസികളുടെ മൂല്യം ഇടിയുമ്പോൾ സ്വർണ്ണം ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. കൃത്യമായ പഠനം, നേരിട്ടുള്ള അന്വേഷണം, ദീർഘകാലത്തെ കാത്തിരിപ്പ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം.

Content Highlights: Renowned investor Mark Mobius, known as the Father of Emerging Markets, has passed away. Explore his life, his famous bottom-up investment strategy, and his lasting legacy in the global stock market.

dot image
To advertise here,contact us
dot image