

ടെഹ്‌റാന്‍: ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. സംഘര്‍ഷ പശ്ചാത്തലത്തില്‍ ഐക്യപ്പെട്ടതിന് നന്ദി അറിയിച്ചുകൊണ്ടാണ് മുജ്തബയുടെ പുതിയ സന്ദേശം പുറത്തുവരുന്നത്. മുബ്ജത ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന് നേരത്തെ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതിനിടെയാണ് സന്ദേശം.
പരമോന്നത നേതാവായി ഉയര്‍ത്തപ്പെട്ട് മൂന്ന് ആഴ്ചയിലേറെ പിന്നിട്ടിട്ടും ഖമനയിയെ പൊതുജനം കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. ഖമനയിയുടേതായി പ്രസ്താവന രാജ്യത്തെ ഔദ്യോഗിക മാധ്യമം വഴി പുറത്തുവരിക മാത്രമായിരുന്നു ചെയ്തത്. ഇതിനിടെയായിരുന്നു മുജ്തബ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന ട്രംപിന്റെ പ്രസ്താവന.
സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ സൈനിക താവളങ്ങളും പൂട്ടണം, അല്ലെങ്കില്‍ അവയ്ക്ക് നേരെയുള്ള ആക്രമണം തുടരും എന്നായിരുന്നു മുജ്തബയുടെ സന്ദേശം. രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷമുളള ആദ്യ സന്ദേശമായിരുന്നു ഇത്.
മാര്‍ച്ച് എട്ടിനാണ് ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്തബ ഖമനയിയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മൊജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്സ്പേര്‍ട്സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
Content Highlights: Mojtaba Khamenei Message thanking people of Iraq for their support