സന്ദർശകരുടെയും പൗരന്മാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന; ദുബായ് ഭരണകൂടം

അതിനിടയിൽ ടെൽ അവൈവിൽ സ്‌ഫോടനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

സന്ദർശകരുടെയും പൗരന്മാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന; ദുബായ് ഭരണകൂടം
dot image

ദുബായ്: സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വ്യക്തമാക്കി ദുബായ് മീഡിയ ഓഫീസ്. ഇറാനിയൻ ആക്രമണത്തിന് പിന്നാലെയാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. അതേസമയം ബ്രിട്ടീഷ് എയർവേഴ്‌സ് ടെൽ അവൈവിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാനയാത്രകൾ മാർച്ച് മൂന്ന് വരെ റദ്ദാക്കിയിട്ടുണ്ട്.


അതിനിടയിൽ ടെൽ അവൈവിൽ സ്‌ഫോടനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് പലയിടങ്ങളിലായി അപകട സൈറൺ മുഴങ്ങയെന്ന് ഇസ്രയേൽ സേന അറിയിച്ചിട്ടുണ്ട്. ഇറാനിൽ നിന്നും മിസൈൽ ആക്രമണങ്ങൾ ഉണ്ടായെന്ന സ്ഥിരീകരണവും സൈന്യം നൽകിയിട്ടുണ്ട്. ഇസ്രയേൽ പ്രതിരോധ സേനയായ ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശം അനുസരിച്ച് വേണം പൗരന്മാർ പ്രവർത്തിക്കാനെന്നും ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സേന അറിയിപ്പ് നൽകിയിട്ടുണ്ട്.

ഖത്തറിന്റെ പ്രതിരോധ മന്ത്രാലയം ഇറാൻ മിസൈലുകളെ തകർത്തെന്ന് അറിയിച്ചതിന് പിന്നാലെ വൻ സ്‌ഫോടനം ഖത്തർ തലസ്ഥാനമായ ദോഹയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ രണ്ടാംഘട്ട ആക്രമണം ആരംഭിച്ചതായാണ് വിവരം. യുഎഇ, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ, കുവൈറ്റ് എന്നിവിടങ്ങിൽ നടന്ന ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചിട്ടുണ്ട്.

Content Highlights: The Government of Dubai Media Office reaffirmed that the safety of citizens and visitors is its top priority

dot image
To advertise here,contact us
dot image