ഖമനയിയുടെ സംസ്‌കാര ചടങ്ങ്: സുരക്ഷയ്ക്കായി പോര്‍ വിമാനങ്ങള്‍ ഇറക്കി ഇറാന്‍; വീഡിയോ പുറത്തുവിട്ടു

ഖമനയിയുടെ മൃതദേഹം അന്തിമ ചടങ്ങുകള്‍ക്കായി മഷ്ഹദിലെത്തിച്ചു

ഖമനയിയുടെ സംസ്‌കാര ചടങ്ങ്: സുരക്ഷയ്ക്കായി പോര്‍ വിമാനങ്ങള്‍ ഇറക്കി ഇറാന്‍; വീഡിയോ പുറത്തുവിട്ടു
dot image

തെഹ്റാൻ: അമേരിക്ക-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിന് സുരക്ഷയ്ക്കായി യുദ്ധ വിമാനങ്ങള്‍ ഒരുക്കി ഇറാന്‍. നിലവില്‍ ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഖമനയിയുടെ മൃതദേഹം അന്തിമ ചടങ്ങുകള്‍ക്കായി മഷ്ഹദിലെത്തിച്ചു. ഇമാം റെസ ദേവാലയത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നത്.

മൃതദേഹം വഹിച്ചുള്ള വിമാനം പോര്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദില്‍ എത്തിച്ചത്. ഖമനയിയുടെ ശവമഞ്ചം വഹിച്ചെത്തിയ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനമെത്തുന്ന വീഡിയോയും ഇറാന്‍ പുറത്തുവിട്ടു. ഖമനയിക്കൊപ്പം ഭാര്യയുടെയും മകളുടെയും കൊച്ചുമകളുടെയും അടക്കം മൃതദേഹവും മഷ്ഹദിലെത്തിച്ചു.

ഇറാഖിലെ വിശുദ്ധ ന​ഗരത്തിൽ നടന്ന ചടങ്ങുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. വൻജനത്തിരക്ക് കാരണം ഖമനയിയുടെ സംസ്കാരച്ചടങ്ങ് വൈകിയതായി ഇറാന്റെ സർക്കാർ ടെലിവിഷൻ അറിയിച്ചു. രാവിലെ നടത്താനിരുന്ന ചടങ്ങ് ജനങ്ങളുടെ തിരക്ക് മൂലം നീണ്ടുപോകുകയാണ്.

Content Highlights: Iran deployed warplanes as part of the security arrangements for the funeral ceremony of Ayatollah Ali Khamenei amid heightened security.

dot image
To advertise here,contact us
dot image