കശ്മീർ വംശജ ഷബാന മഹ്‌മൂദ് പ്രധാനമന്ത്രി പദത്തിലേക്കോ? ബ്രിട്ടനിൽ സ്റ്റാർമറുടെ രാജി ആവശ്യം ശക്തം

വ്യക്തപരമായി തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റാമർ രാജിവയ്ക്കണമെന്ന ആവശ്യമാണ് ലേബർ എംപിമാരിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്

കശ്മീർ വംശജ ഷബാന മഹ്‌മൂദ് പ്രധാനമന്ത്രി പദത്തിലേക്കോ? ബ്രിട്ടനിൽ സ്റ്റാർമറുടെ രാജി ആവശ്യം ശക്തം
dot image

ലണ്ടൻ: എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്കിടെ ബ്രിട്ടനിൽ പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങൾ ശക്തമായതായി റിപ്പോർട്ട്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്റ്റാമറുടെ പിൻഗാമിയായി ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് എത്തുമെന്ന പ്രചരണവും നടക്കുന്നുണ്ട്. ലേബർ പാർട്ടിയിലെ മുൻ സഹപ്രവർത്തകനായ പീറ്റർ മാൻഡൽസനെ യുഎസ് അംബാസിഡറായി നിയമിച്ച സ്റ്റാർമറുടെ നീക്കം വലിയ പ്രശ്‌നങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ലൈംഗിക തൊഴിലാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നിട്ടും ഇയാളെ നിയമിച്ചതാണ് വിവാദമായത്. അതേസമയം വ്യക്തപരമായി തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റാമർ രാജിവയ്ക്കണമെന്ന ആവശ്യമാണ് ലേബർ എംപിമാരിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ഇതിനിടയിൽ മാൻഡൽസനെ നിയമിക്കാൻ സ്റ്റാർമർക്ക് ഉപദേശം നൽകിയ പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫും കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും രാജിവച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും സ്റ്റാമറിന്റെ രാജി ഒഴിവാക്കാൻ സാധ്യതയില്ലെന്നാണ് നിഗമനം. പാർട്ടിക്കുള്ളിൽ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് സ്റ്റാർമർ. അതേസമയം സ്റ്റാർമറിന്റെ പിൻഗാമിയായി ഉയർത്തിക്കാട്ടുന്ന ഷബാന മഹ്‌മൂദ്, ആ പദവിയിലെത്തുകയാണെങ്കിൽ ബ്രിട്ടനിലെ മുസ്ലീം വംശജയായ ആദ്യത്തെ പ്രധാനമന്ത്രിയായിരിക്കും. സ്റ്റാർമറിന്റെ പ്രധാന അനുകൂലി കൂടിയാണിവർ.

നിലവിൽ ആഭ്യന്തര വകുപ്പിൽ ഉന്നത സ്ഥാനം വഹിക്കുന്ന മഹ്‌മൂദിന്റെ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിൽ നിന്നുള്ളവരാണ്. അഞ്ചു വയസുവരെ സൗദി അറേബ്യയിലായിരുന്ന മഹ്‌മൂദ് 2002ൽ ഓക്‌സ്‌ഫോർഡ് ലിങ്കൺ കോളേജിൽ നിന്നും നിയമബിരുദം നേടി, 2003ൽ ഇൻസ് ഓഫ് കോർട്ട് സ്‌കൂൾ ഓഫ് ലോയിൽ നിന്ന് ബാർ വൊക്കേഷണൽ കോഴ്‌സും പൂർത്തിയാക്കിയിരുന്നു. 2010ലാണ് ഇവർ ബർമിങ്ഹാം ലേഡിവുഡിൽ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2010 മുതൽ 2015വരെ ഷാഡോ മിനിസ്റ്റർ ഫോർ പ്രിസൺസ്, ഷാഡോ മിനിസ്റ്റർ ഫോർ ഹയർ എഡ്യൂക്കേഷൻ, ഷാഡോ ഫിനാൻഷ്യൽ സെക്രട്ടറി ടു ദ ട്രഷറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

2015ലെ തെരഞ്ഞെടുപ്പിന് ശേഷം, ഷാഡോ ചീഫ് സെക്രട്ടറി ടു ദ ട്രഷറിയായി ഷാഡോ കാബിനിറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു മഹ്മൂദ്, ജെറിമി കോർബിൻ ലേബർ നേതാവായപ്പോൾ അദ്ദേഹത്തിന്റെ നയങ്ങളോടുള്ള വിയോജിപ്പിനെ തുടർന്ന് ഷാഡോ കാബിനറ്റ് ജോലി ഉപേക്ഷിച്ച് എംപിയായി മാത്രം പ്രവർത്തിക്കാൻ തീരുമാനിച്ചു. 2025ൽ മുൻ ആഭ്യന്തര സെക്രട്ടറി ഏയ്ഞ്ചല റെയ്‌നറുടെ രാജിക്ക് പിന്നാലെയാണ് ഇവർ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായത്.

Content Highlights: UK Prime Minister Keir Starmer faces mounting pressure over the Epstein-linked Mandelson controversy, with calls for his resignation and speculation growing that Home Secretary Shabana Mahmood could emerge as a potential successor

dot image
To advertise here,contact us
dot image