ജമാഅത്തെ ഇസ്‌ലാമി റാലിയിൽ പണം വിതരണം ചെയ്തുവെന്ന് ആരോപണം; പ്രതിഷേധവുമായി ബിഎൻപി; വ്യാപക സംഘർഷം

കഴിഞ്ഞ ദിവസം രാത്രിയാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്

ജമാഅത്തെ ഇസ്‌ലാമി റാലിയിൽ പണം വിതരണം ചെയ്തുവെന്ന് ആരോപണം; പ്രതിഷേധവുമായി ബിഎൻപി; വ്യാപക സംഘർഷം
dot image

ധാക്ക: തെരഞ്ഞെടുപ്പിന് വെറും 72 മണിക്കൂർ മാത്രം ബാക്കിനിൽക്കെ ബംഗ്ലാദേശിൽ സംഘർഷം. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകരും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരും തമ്മിലാണ് സംഘർഷം. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകർ പണം വിതരണം ചെയ്തെന്നും ഇത് ബിഎൻപി പ്രവർത്തകർ ചോദ്യം ചെയ്‌തത് സംഘർഷത്തിൽ കലാശിച്ചെന്നുമാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. ജമാഅത്തിന്റെ പരിപാടിയിൽ പണം വിതരണം ചെയ്തു എന്നാരോപിച്ച് ബിഎൻപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകരും സംഘടിച്ചെത്തി. ഇരുവിഭാവും തമ്മിൽ വ്യാപക സംഘർഷമുണ്ടായി. ഇരു ഭാഗത്തുനിന്നുമായി നാല്പതോളം പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 12നാണ് ബംഗ്ലാദേശിൽ നിർണായകമായ ദേശീയ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയും ബംഗ്ലാദേശ് നാഷലിസ്റ്റ് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. 2024ൽ ഷെയ്ഖ് ഹസീനയെ താഴെയിറക്കിയ പ്രക്ഷോഭത്തിന് ശേഷം ഇപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സമാധാനപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല പ്രധാനമന്തി മുഹമ്മദ് യൂനുസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, മുഹമ്മദ് യൂനുസിന്റ വസതിക്കു മുൻപിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഒമ്പതാമത് ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം പിന്നീട് സംഘർഷത്തിന് വഴിമായിരുന്നു. നിരവധി പേർക്കാണ് പരിക്കേറ്റത്.

Content Highlights: Clashes erupt in Bangladesh between Jamaat-e-Islami and BNP workers just 72 hours before national elections, raising concerns over security ahead of the polls.

dot image
To advertise here,contact us
dot image