

ഇന്ത്യ-ശ്രീലങ്ക ഗാലെ ടെസ്റ്റിനിടെ കമന്ററി ബോക്സിൽ അപ്രതീക്ഷിത സംഭവം. ഇന്ത്യയുടെ മുന്‍താരങ്ങള്‍ കൂടിയായ സഞ്ജയ് മഞ്ജരേക്കറും മുരളി കാര്‍ത്തികും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത് വലിയ ചർച്ചയായി.
ഗാലെയിലെ സ്റ്റുഡിയോയിലാണ് മഞ്ജരേക്കര്‍ കമന്ററി ചെയ്തത്. മുംബൈയിലെ സ്റ്റുഡിയോയിലായിരുന്നു മുരളി കാര്‍ത്തിക്. മഞ്ജരേക്കറുടെ ചുണ്ട് കൂര്‍പ്പിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് മുരളി കാര്‍ത്തിക്കാണ് ആദ്യം സംസാരിച്ചത്.
എല്ലാവരുടെയും ഭാഗത്തുനിന്നുള്ള അപേക്ഷയാണ്. നിങ്ങളിങ്ങനെ ചുണ്ട് കൂര്‍പ്പിച്ച് സംസാരിക്കുന്നത് കൊണ്ട് എന്താണ് പറയുന്നതെന്ന് മനസിലാകുന്നില്ല. അതൊന്ന് കുറച്ചാല്‍ നന്നാകുമെന്ന് കാര്‍ത്തിക് പറഞ്ഞു.
മഞ്ജരേക്കര്‍ക്ക് അതത്ര പിടിച്ചില്ല. ഇതൊരു മോശം പരാമര്‍ശം ആണെന്ന് പറഞ്ഞ മഞ്ജരേക്കര്‍, സ്പ്ലിറ്റ് സ്‌ക്രീന്‍ മാറ്റി, ക്യാമറ മറ്റേ ആളിലേക്ക് വെക്കാമോയെന്നും ആവശ്യപ്പെട്ടു. അജിങ്ക്യ രഹാനെയെ ഉദ്ദേശിച്ച്, അദ്ദേഹത്തിന് പ്രസന്നമായ മുഖമുണ്ടെന്നും കാര്‍ത്തിക്കിനേക്കാള്‍ സംസാരിക്കാന്‍ സുഖമുള്ള ആളാണ് രഹാനെയെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണാടിയില്‍ നോക്കി സൂപ്പര്‍ബ് എന്ന് പറയുന്ന കാര്‍ത്തികിന്റെ ശബ്ദത്തെ കുറിച്ച് ഞാന്‍ അത്ഭുതപ്പെടുകയാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ഞാന്‍ കണ്ണാടിയില്‍ നോക്കാറില്ലെന്നും നിങ്ങള്‍ മാത്രമാണ് അത് ചെയ്യുന്നതെന്നും പറഞ്ഞ് കാര്‍ത്തിക് വീണ്ടും രംഗം വഷളാക്കി.
Things got a bit ugly as Manjrekar suggested that Rahane has a pleasant face, unlike Kartik. pic.twitter.com/SoXPtLbYls
— Cricketopia (@CricketopiaCom) August 18, 2026
എന്നാല്‍ കൂടുതല്‍ അലമ്പാക്കാതെ മഞ്ജരേക്കര്‍ തന്നെ രംഗം ശാന്തമാക്കി. നമ്മള്‍ രണ്ട് പേരും പരിധി ലംഘിക്കുകയാണെന്നും സോഷ്യല്‍ മീഡിയക്ക് ആഘോഷിക്കാന്‍ ഇത് മതിയെന്നും പറഞ്ഞ് മഞ്ജരേക്കര്‍ വിഷയം അവസാനിപ്പിച്ചു.
എന്തായാലും ലൈവ് സംപ്രേക്ഷണത്തിനിടെ ഇത്തരത്തില്‍ ഇന്ത്യന്‍ മുന്‍ താരങ്ങള്‍ ഈവിധം പരിധിവിട്ട് പരിഹസിച്ചത് സോഷ്യല്‍ മീഡിയ ഇതിനകം ചര്‍ച്ചയാക്കിക്കഴിഞ്ഞു.
content highlights:sanjay manjrekar murali kartik on air argument india vs sri lanka 1st test