പരീക്ഷാ ക്രമക്കേടില്‍ CBI അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല; ജാർഖണ്ഡിൽ വിദ്യാര്‍ത്ഥി സമരം തുടരും

സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതുവരെ നിരാഹാര സമരം തുടരാന്‍ തീരുമാനം

പരീക്ഷാ ക്രമക്കേടില്‍ CBI അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല; ജാർഖണ്ഡിൽ വിദ്യാര്‍ത്ഥി സമരം തുടരും
dot image

റാഞ്ചി: ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി സമരം തുടരും. പരീക്ഷാ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ സമരം പിന്‍വലിക്കില്ലെന്ന് വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതുവരെ നിരാഹാര സമരം തുടരാന്‍ തീരുമാനം. ഇന്നലെ വിദ്യാര്‍ത്ഥികളും സര്‍ക്കാരും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ സമരം സമവായത്തിലേക്ക് എത്തിയിരുന്നു. ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലെത്തിയത്.

തിങ്കളാഴ്ച സമരത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആഹ്ളാദ പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ സമരപന്തലില്‍ അണിനിരന്നിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍-കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ (ജെഎസ്എസ്‌സി-സിജിഎല്‍) ടെക്‌നോക്രാറ്റിക് ഡൈനാമോസ് പ്രൈവറ്റ് ലിമിറ്റഡുമായി (ടിഡിപിഎല്‍) ബന്ധപ്പെട്ട എല്ലാ പരീക്ഷകളും റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ക്രമക്കേട് നടന്നെന്ന് ആരോപിക്കപ്പെടുന്ന പരീക്ഷകള്‍, പ്രസിദ്ധീകരിച്ച ഫലങ്ങള്‍, നിയമനങ്ങൾ എന്നിവ അസാധുവാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതിനിടെ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് ദേവേന്ദ്ര നാഥ് മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. സമരം തുങ്ങിയ ദിവസം മുതൽ നിരാഹാര സമരം തുടരുകയായിരുന്നു വിദ്യാർത്ഥി നേതാവ്. കഴിഞ്ഞ ജൂലൈ 25നാണ് ജാര്‍ഖണ്ഡ് പരീക്ഷാ ചോദ്യപ്പേപര്‍ ക്രമക്കേടിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Content Highlights: Jharkhand students will continue their protest after the government declined their demand for a CBI investigation into alleged exam irregularities

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us