ബിഗ് ടിക്കറ്റില്‍ വീണ്ടും വിജയികളായി ഇന്ത്യക്കാര്‍

ബിഗ് സ്പിന്നില്‍ പങ്കെടുത്ത് ഒരു മില്യണ്‍ ദിര്‍ഹം നേടാനുള്ള അവസരവും സെപ്തംബര്‍ മൂന്നിന് നടക്കുന്ന ഡ്രോയില്‍ 15 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നേടാനും അവസരമുണ്ട്

ബിഗ് ടിക്കറ്റില്‍ വീണ്ടും വിജയികളായി ഇന്ത്യക്കാര്‍
dot image

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാര്‍ വിജയികള്‍. ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഇ-ഡ്രോയില്‍ നാല് വിജയികളെ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഇന്ത്യക്കാരാണ് ലക്ഷങ്ങള്‍ നേടിയത്. ഓരോരുത്തരും 25000 ദിര്‍ഹം വീതമാണ് നേടിയിട്ടുള്ളത്.

ദുബായില്‍ കഴിഞ്ഞ ഇരുപത്തേഴ് വര്‍ഷമായി താമസിക്കുന്ന മുംബൈ സ്വദേശി ജ്യോതി ഷഹാനിയാണ് ഇതില്‍ ഒരാള്‍. പത്ത് വര്‍ഷം മുന്‍പാണ് ഇദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. എല്ലാ മാസവും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. സ്വന്തം പിറന്നാളും ഭര്‍ത്താവിന്റെയും മക്കളുടെയും പിറന്നാളും ചേര്‍ന്ന നമ്പറാണ് ജ്യോതി ഇത്തവണ തിരഞ്ഞെടുത്തത്. അത് ജ്യോതിക്ക് വിജയം കൈവരിക്കാന്‍ സാധിക്കുകയും ചെയ്തു.

Also Read:


ചെന്നൈയില്‍ നിന്നുള്ള പ്ലംബിങ് സൂപ്പര്‍വൈസറായ അറുപത്തി രണ്ട് വയസ്സുകാരനായ മുഹമ്മദ് ഹസ്സന്‍ അബ്ദുള്ളയാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ വിജയി. പന്ത്രണ്ട് വര്‍ഷമായി യുഎഇയില്‍ തന്നെയാണ് ഇദ്ദേഹം താമസിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇദ്ദേഹവും ടിക്കറ്റെടുത്തത്. സമ്മാനത്തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റാഫി മുഹമ്മദാണ് മൂന്നാമത്തെ വിജയി. ഹൈദരബാദില്‍ നിന്നുമാണ് അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തത്. റാഫി തൻ്റെ പ്രിയപ്പെട്ട നമ്പറുകളായ 10, 46 എന്നിവ ചേര്‍ന്ന നമ്പറാണ് ഈ വട്ടം തെരഞ്ഞെടുത്തത്. വീക്കിലി ഡ്രോയില്‍ തന്റെ നമ്പറിന് സമ്മാനം ലഭിച്ചത് അദ്ദേഹം യൂട്യൂബിലൂടെയാണ് അറിഞ്ഞത്. സമ്മാനത്തുകയില്‍ ഒരു പങ്ക് സ്വര്‍ണ്ണം വാങ്ങാനും ബാക്കി തുക മകന് പുതിയ ഫോണ്‍ വാങ്ങാനും മകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങാനും ചെലവഴിക്കാനുമാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ കെനിയയില്‍ നിന്നുള്ള 49 വയസ്സുകാരനായ സയദ് കാദ്രിയാണ് അവസാനത്തെ വിജയി. വര്‍ഷത്തില്‍ പലപ്പോഴായി ടിക്കറ്റെടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആദ്യമായാണ് തനിക്ക് സമ്മാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി വരുന്ന ബിഗ് സ്പിന്നില്‍ പങ്കെടുത്ത് ഒരു മില്യണ്‍ ദിര്‍ഹം നേടാനുള്ള അവസരവും സെപ്തംബര്‍ മൂന്നിന് നടക്കുന്ന ഡ്രോയില്‍ 15 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നേടാനും അവസരമുണ്ട്. കൂടാതെ അഞ്ച് പേര്‍ക്ക് 100,000 ദിര്‍ഹം വീതവും നേടാന്‍ സാധിക്കും.

Content Highlight: Indian participants have once again featured among the latest winners announced in the Big Ticket draw, continuing a strong record of success

dot image
To advertise here,contact us
dot image