എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ.

എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ
dot image

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ. നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് അടക്കം 372 റൺസ് വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നിലുളത്.

ലങ്കൻ നിരയിൽ ധനഞ്ജയ സിൽവയും സോനാൽ ദിനുഷയുമാണ് ക്രീസിൽ. ധനഞ്ജയ 31 റൺസും ദിനുഷ 25 റൺസും നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് വേണ്ടി മാനവ് സുതർ രണ്ടും മുഹമ്മദ് സിറാജ് , പ്രസിദ്ധ്‌ കൃഷ്‌ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ 178 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 66 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 44 റണ്‍സുമായി രണ്ടാം ഇന്നിംഗ്സിലും തിളങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ 35 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യൻ നിരയില്‍ രണ്ടക്കം കടക്കാനായില്ല. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലു വിക്കറ്റെടുത്തപ്പോൾ പ്രഭാത് ജയസൂര്യ 3 വിക്കറ്റെടുത്തു. ലാഹിരു കുമാര രണ്ട് വിക്കറ്റ് നേടി.

നേരത്തെ ശ്രീലങ്കയുടെ 192 റൺസിന്റെ ഒന്നാം ഇന്നിങ്സിന് മറുപടിയായി ഇന്ത്യ 462 റൺസ് നേടിയിരുന്നു. 162 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സ്കോറിലേക്ക് നയിച്ചത്.

content highlights:india vs sri lanka 1st test galle day 4 target 372 bowlers strike

dot image
To advertise here,contact us
dot image