യുഎഇ റോഡുകളില്‍ വരുന്ന മൂന്ന് ദിവസത്തേക്ക് രാത്രികാല ഗതാഗത നിയന്ത്രണം

രാത്രി സമയങ്ങളില്‍ ഈ പാത വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ മുന്‍കൂട്ടി മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നും വേഗത പരിധി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു

യുഎഇ റോഡുകളില്‍ വരുന്ന മൂന്ന് ദിവസത്തേക്ക് രാത്രികാല ഗതാഗത നിയന്ത്രണം
dot image

യുഎഇ റോഡുകളില്‍ വരുന്ന മൂന്ന് ദുവസത്തേക്ക് രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി അബുദാബി മൊബിലിറ്റി (എ ഡി മൊബിലിറ്റി). അബുദാബി - അല്‍ ഐന്‍ പ്രധാന പാതയായ ഇ22 (E22) ല്‍ ആണ് വരുന്ന മൂന്ന് ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് പത്തൊന്‍പത് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് ഇരുപത്തൊന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ വരെയാണ് നിയന്ത്രണം ഉണ്ടാകുന്നത്. ദിവസവും രാത്രി പന്ത്രണ്ട് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് റോഡ് അടച്ചിടുക.

അല്‍ ഐനില്‍ നിന്ന് അബുദാബി നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ബാധകമാകുന്നത്. അതേസമയം അബുദാബിയില്‍ നിന്ന് അല്‍ ഐനിലേക്ക് പോകുന്ന ഭാഗത്ത് ഗതാഗത തടസ്സമുണ്ടാവുകയില്ല. റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഗതാഗത മേഖലയുടെ ചുമതലയുള്ള അബുദാബി മൊബിലിറ്റി അറിയിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമം വഴി പുറത്തുവിട്ട ഭൂപടത്തില്‍ വഴിതിരിച്ചുവിടുന്ന റോഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.

രാത്രി സമയങ്ങളില്‍ ഈ പാത വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ മുന്‍കൂട്ടി മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നും വേഗത പരിധി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അടിയന്തര അറ്റകുറ്റപ്പണികളും റോഡ് വികസന പ്രവര്‍ത്തനങ്ങളും സുരക്ഷിതമായി പൂര്‍ത്തിയാക്കുന്നതിനാണ് പ്രധാനമായും രാത്രി സമയം തെരഞ്ഞെടുത്തിരിക്കുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlight: UAE authorities have announced temporary night traffic restrictions on selected roads over the next three days as part of traffic management and infrastructure-related measures

dot image
To advertise here,contact us
dot image