VIDEO: ട്രംപിനെ പ്രകോപിപ്പിച്ചത് മഡുറോയുടെ നൃത്തപരിപാടിയെന്ന് റിപ്പോർട്ട്; ഡാൻസ് വൈറൽ

മ‍ഡുറോയുടെ ടെലിവിഷൻ പരിപാടികൾ അമേരിക്കയുടെ മുന്നറിയിപ്പുകളോടുള്ള തുറന്ന പരിഹാസമായാണ് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപിൻ്റെ സംഘത്തിലുള്ള ഉദ്യോ​ഗസ്ഥർ വ്യാഖ്യാനിച്ചതെന്നാണ് റിപ്പോർട്ട്

VIDEO: ട്രംപിനെ പ്രകോപിപ്പിച്ചത് മഡുറോയുടെ നൃത്തപരിപാടിയെന്ന് റിപ്പോർട്ട്; ഡാൻസ് വൈറൽ
dot image

ന്യൂയോർക്ക്: നിക്കോളോസ് മഡുറോയുടെ ടെലിവിഷൻ നൃത്തപരിപാടി മനഃപൂർവ്വമുള്ള പ്രകോപനമായി അമേരിക്ക കണക്കാക്കിയെന്ന് റിപ്പോർട്ട്. നിക്കോളാസ് മഡൂറോയുടെ നൃത്തമാണ് വെനസ്വലയെ ആക്രമിക്കാനും പ്രസിഡൻ്റിനെ ബന്ധിയാക്കാനും പ്രകോപനം സൃഷ്ടിച്ചതെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തകാലത്തായി മ‍ഡുറോയുടെ ടെലിവിഷൻ പരിപാടികൾ അമേരിക്കയുടെ മുന്നറിയിപ്പുകളോടുള്ള തുറന്ന പരിഹാസമായാണ് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപിൻ്റെ സംഘത്തിലുള്ള ഉദ്യോ​ഗസ്ഥർ വ്യാഖ്യാനിച്ചതെന്നാണ് റിപ്പോർട്ട്. നിർണ്ണായകമായ തീരുമാനം എടുക്കാൻ ട്രംപിനെ പ്രേരിപ്പിച്ചെന്ന് പറയപ്പെടുന്ന വെനിസ്വലയുടെ ദേശീയ ടെലിവിഷനിൽ മഡുറോ നടത്തിയ നൃത്തപരിപാടിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. ചടുലമായ സം​ഗീതത്തിൻ്റെ 'ഭ്രാന്തൻ യുദ്ധമില്ല, അതെ സമാധാനം' എന്ന വരികൾക്ക് മഡുറോ ചുവട് വെയ്ക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മയക്ക് മരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വെനസ്വലയിലെ ഡോക്കിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു മഡുറോയുടെ ഈ ഡാൻസ്. അമേരിക്കയുടെ ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആളിക്കത്തിച്ചിരുന്നു. അമേരിക്കയുടെ നീക്കം പൊള്ളത്തരമാണെന്നാണ് കാണിക്കാനുള്ള നീക്കമാണ് ഇത്തരം പരിപാടികളിലൂടെ മഡുറോ നടത്തിയതെന്ന് വൈറ്റ്ഹൗസിലെ ചിലരെ ബോധ്യപ്പെടുത്തിയെന്നാണ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഡിസംബർ 3ന് പുലർച്ചെ പ്രാദേശിക സമയം രണ്ടിന് അമേരിക്കയുടെ ഭീകരവിരുദ്ധ സേനയായ ഡെൽറ്റ ഫോഴ്‌സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയിൽ അതിക്രമിച്ച് കടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുൻപ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം മഡുറോയെ മാൻഹാട്ടൻ കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കിയിരുന്നു. തന്റെ മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിക്കോളാസ് മഡുറോ കോടതിയിൽ നിഷേധിച്ചിരുന്നു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ ഒരു വ്യക്തിയാണ് താനെന്നുമായിരുന്നു മഡുറോ കോടതിയിൽ പറഞ്ഞത്. താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മഡുറോ വാദിച്ചു. കോടതിയിൽ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കേസിലെ അടുത്ത വാദം മാർച്ച് 17ന് നടക്കും.

Content Highlights: Reports Suggest that Trump administration interpreted Nicolas Maduro’s on-air dance segments—where he appeared bouncing to electronic music and repeating “No crazy war”—as seeming mockery of U.S. warnings

dot image
To advertise here,contact us
dot image