

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയില്‍ ലൈംഗിക സേവനങ്ങള്‍ക്കുള്ള പണം നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇന്ത്യന്‍ പൗരന് പരിക്ക്. പട്ടായയിലെ വാക്കിങ് സ്ട്രീറ്റില്‍ വെച്ച് ട്രാന്‍സ് വുമണ്‍ ലൈംഗികത്തൊഴിലാളികള്‍ ഇന്ത്യക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആക്രമണത്തിന് ഇരയായ 52കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2025 ഡിസംബര്‍ 27 ന് പുലര്‍ച്ചെയാണ് പട്ടായയിലെ പ്രശസ്തമായ വാക്കിംഗ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തിന് സമീപം സംഭവം നടന്നത്.
പണം നല്‍കാന്‍ വിസമ്മതിച്ചതായി ആരോപിച്ചാണ് ഇയാളെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകളെത്തി മര്‍ദ്ദനം തുടര്‍ന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നല്‍കിയെന്നും പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പട്ടമകുന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് വിവരം.
52-കാരന്‍ ഒരു ലൈംഗിക തൊഴിലാളിയുമായി തര്‍ക്കിക്കുന്നത് കണ്ടതായി 19 വയസ്സുള്ള തായ്‌ലന്‍ഡ് സ്വദേശി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ലൈംഗിക സേവനങ്ങള്‍ക്കായി സമ്മതിച്ച മുഴുവന്‍ തുകയും നല്‍കാന്‍ ഇന്ത്യന്‍ വിനോദ സഞ്ചാരി വിസമ്മതിച്ചതാണ് തര്‍ക്കത്തിന് കാരണമെന്നും ദൃക്‌സാക്ഷി പറഞ്ഞു.
സുഖം പ്രാപിച്ച ശേഷം 52-കാരനോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുമെന്ന് തായ് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തായ് നിയമപ്രകാരം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: pattaya thailand indian citizen hurt in clash over payment for rans women