

റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി സിനിമയാണ് ദി രാജാസാബ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിട്ടാണ് എത്തുന്നത്. എന്നാൽ സിനിമയ്ക്ക് ഹിറ്റാകണമെങ്കിൽ വലിയ കളക്ഷൻ നേടിയാൽ മാത്രമേ സാധിക്കുകയുള്ളൂ.
ആഗോള തലത്തിൽ 410 കോടി ഗ്രോസ് കളക്ഷൻ നേടിയാൽ മാത്രമേ സിനിമയ്ക്ക് വിജയിക്കാൻ സാധിക്കൂ. അതേസമയം, തെലുങ്കിൽ സിനിമയ്ക്ക് വിജയിക്കണമെങ്കിൽ 290 കോടിയോളം നേടണം. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് സിനിമ എത്തുന്നത്. ജനുവരി 9 നാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നത്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ 'റിബൽ സാബ്' ഏവരിലും വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.
വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനും ഇതേ ദിവസമാണ് തിയേറ്ററിൽ എത്തുന്നത്. ഇന്ത്യയിലെ തന്നെ രണ്ട് വമ്പൻ താരങ്ങളുടെ സിനിമ ഒന്നിച്ചെത്തുന്ന പ്രതീക്ഷയിലാണ് ഇരുതാരങ്ങളുടെയും ആരാധകർ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.
#TheRajaSaab Worldwide Breakeven Gross
— TrackTollywood (@TrackTwood) January 5, 2026
Telugu Version - 290 Cr
All Versions - 410 Cr
Releasing on 9th January!!#RajaSaab #Prabhas pic.twitter.com/UZU7pHzw9e
വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ.
Content Highlights: Prabhas film The rajaasab breakeven collection report