കുറ്റങ്ങൾ എല്ലാം നിഷേധിച്ച് മഡുറോ, താൻ മാന്യനെനും ഇപ്പോഴും പ്രസിഡന്റെന്നും കോടതിയിൽ, അടുത്ത വാദം മാർച്ചിൽ

കേസിലെ അടുത്ത വാദം മാർച്ച് 17ന് നടക്കും

കുറ്റങ്ങൾ എല്ലാം നിഷേധിച്ച് മഡുറോ, താൻ മാന്യനെനും ഇപ്പോഴും പ്രസിഡന്റെന്നും കോടതിയിൽ, അടുത്ത വാദം മാർച്ചിൽ
dot image

ന്യൂയോർക്ക്: മാൻഹാട്ടൻ കോടതിയിലെ വിചാരണയ്ക്കിടയിൽ തന്റെ മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും മാന്യനായ ഒരു വ്യക്തിയാണ് താൻ എന്നുമാണ് മഡുറോ കോടതിയിൽ പറഞ്ഞത്. താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മഡുറോ വാദിച്ചു. കോടതിയിൽ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. കേസിലെ അടുത്ത വാദം മാർച്ച് 17ന് നടക്കും.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെതിരെ ആഞ്ഞടിച്ചുകൊണ്ട് കൊളംബിയ, മെക്സിക്കൻ പ്രസിഡന്റുമാരും രംഗത്തെത്തി. താൻ മയക്കുമരുന്ന് കടത്തുകാരനല്ലെന്നും മാതൃരാജ്യത്തിനായി ആയുധമെടുക്കുമെന്നുമാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞത്. കൊളംബിയയിലെ സര്‍ക്കാരിനെതിരെ സൈനിക നടപടിയുണ്ടാകുമെന്നും അത്തരമൊരു നടപടി തനിക്ക് നല്ലതായി തോന്നുന്നുവെന്നും ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. 'കൊളംബിയയെ നയിക്കുന്നത് കൊക്കെയ്ന്‍ നിര്‍മാണം ഇഷ്ടപ്പെടുന്ന, അത് അമേരിക്കയിലേക്ക് വില്‍ക്കുന്ന, രോഗിയായ ഒരാളാണ്. അദ്ദേഹം അധികനാള്‍ ഭരിക്കില്ല. ഓപ്പറേഷന്‍ കൊളംബിയ നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നുന്നു', ട്രംപ് പറഞ്ഞതിങ്ങനെയാണ്.

സഹകരണമാകാം എന്നാൽ അടിമത്തം വേണ്ട എന്നായിരുന്നു മെക്സിക്കൻ പ്രസിഡന്റ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന്റെ മറുപടി. മെക്സിക്കോയിൽ യുഎസ് സൈന്യത്തിന് യാതൊരു ഇടവും അനുവദിക്കില്ലെന്നും ട്രംപിന്റെ ഭീഷണികളെ ഗൗരവമായി കാണുന്നില്ല എന്നും പ്രസിഡന്റ് പറഞ്ഞു.

മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ഡിസംബർ 3ന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlights: Venezuelan President Nicolas Maduro denied all charges in court, stating he is honorable and remains president, with the next hearing scheduled for March

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us