

വാഷിംഗ്ടൺ: അമേരിക്കയുടെ വെനസ്വേലൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ന്യൂയോർക്കിൽ പ്രതിഷേധം. മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കേസുകളിൽ മഡുറോയെ വിചാരണ ചെയ്യുന്ന ന്യൂയോർക്ക് കോടതിക്ക് മുൻപിലാണ് പ്രതിഷേധം. വെനസ്വേലൻ പതാകകളുമായി നൂറുകണക്കിന് ആളുകളാണ് തെരുവിലുള്ളത്. സ്പാനിഷിൽ പ്രതിഷേധിക്കുന്ന ഇവർ മഡുറോയെ വെറുതെ വിടാനും അമേരിക്കയുടെ യുദ്ധാസക്തി അവസാനിപ്പിക്കാനുമാണ് ആവശ്യപ്പെടുന്നത്. ന്യൂയോർക്കിലെത്തിച്ച മഡുറോയെ ഉടൻ കോടതിയിൽ ഹാജരാക്കിയേക്കും.
മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ഡിസംബർ 3ന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്തിരുന്നു. മറുഡോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിച്ച ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
Content Highlights: Protesters supporting Venezuelan President Maduro gathered in New York, raising the Venezuelan flag. They expressed solidarity with Maduro and called for an immediate trial related to ongoing political development