വിമാനയാത്രയ്ക്കിടെ രണ്ട് കൗമാരക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു;ഇന്ത്യന്‍ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ

പതിനേഴ് വയസ്സുകാരായ രണ്ട് സഹയാത്രികരെയാണ് പ്രണീത് കുത്തിപ്പരിക്കേല്‍പിച്ചത്

വിമാനയാത്രയ്ക്കിടെ രണ്ട് കൗമാരക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു;ഇന്ത്യന്‍ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ
dot image

വാഷിങ്ടണ്‍: അമേരിക്കയിൽവിമാനയാത്രയ്ക്കിടെ കൗമാരക്കാരായ സഹയാത്രികരെ കുത്തിപ്പരിക്കേല്‍പിച്ച ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പ്രണീത് കുമാര്‍ ഉസിരിപ്പള്ളി(28) യാണ് അറസ്റ്റിലായത്. ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം.ലോഹ നിര്‍മിത ഫോര്‍ക്ക് ഉപയോഗിച്ചായിരുന്നു പ്രണീത് കുമാര്‍ ആക്രമണം നടത്തിയത്.

പതിനേഴ് വയസ്സുകാരായ രണ്ട് സഹയാത്രക്കാരെയാണ് പ്രണീത് കുത്തിപ്പരിക്കേല്‍പിച്ചത്. ഇതില്‍ ആദ്യത്തെയാളുടെ തോളത്തും രണ്ടാമത്തെയാളുടെ തലയ്ക്കു പിന്നിലുമാണ് കുത്തേറ്റത്. ഇതോടെ ക്രൂ അംഗങ്ങള്‍ പ്രണീത് കുമാറിനെ തടയാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ കൈകള്‍ ഉയര്‍ത്തി വിരലുകള്‍ക്കൊണ്ട് തോക്ക് വായില്‍തിരുകി കാഞ്ചിവലിക്കുന്നതു പോലെ കാണിക്കുകയും പിന്നാലെ ഒരു യാത്രക്കാരിയെ അടിക്കുകയും ക്രൂ അംഗങ്ങളിലൊരാളെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അക്രമ സംഭവങ്ങളെ തുടര്‍ന്ന് വിമാനം ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. അവിടെടെത്തിയതിന് പിന്നാലെ പ്രണീതിനെ പൊലീസിന് കൈമാറുകയും ചെയ്തു. അമേരിക്കയിലേക്ക് സ്റ്റുഡന്‍റ് വിസയിലെത്തിയ ആളാണ് പ്രണീത് എന്നാണ് വിവരം. പ്രണീതിന് പത്തുകൊല്ലംവരെ തടവും പിഴയും ലഭിച്ചേക്കാമെന്നും പൊലീസ് അറിയിച്ചു.

Content Highlight : Indian youth arrested in US for stabbing two teenagers during flight

dot image
To advertise here,contact us
dot image