കാമറൂണിൽ എട്ടാം തവണയും അധികാരം നിലനിർത്തി പോള്‍ ബിയ; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവൻ

രാജ്യത്ത് വിവിധ ഭാഗങ്ങളിൽ യുവ ജനസംഘടനകളുടെ പ്രതിഷേധങ്ങൾ തുടരുന്നു

കാമറൂണിൽ എട്ടാം തവണയും അധികാരം നിലനിർത്തി പോള്‍ ബിയ; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവൻ
dot image

യവുൻഡേ: കാമറൂണിൽ എട്ടാം തവണയും അധികാരം നിലനിർത്തി പോൾ ബിയ വീണ്ടും പ്രസിഡന്റ് പദവിയിലേക്ക്. 53.7 ശതമാനം വോട്ട് നേടിയാണ് കാമറൂൺ പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാർട്ടി നേതാവായ പോൾ ബിയയുടെ അധികാരത്തുടർച്ച.
എതിർ സ്ഥാനാർഥി ഇസ്സ ചിറോമ ബക്കാരി നേടിയത് 35.2 ശതമാനം വോട്ട് മാത്രമാത്രമാണ്. ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയാണ് 92 കാരനായ പോൾ ബിയ.

Also Read:

കാമറൂണിൽ തെരഞ്ഞെടുപ്പിനിടെ വലിയതോതിലുള്ള അക്രമസംഭവങ്ങളാണുണ്ടായത്. പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ടിരുന്നു. 92 കാരനായ പോൾ ബിയയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് യുവ ജനസംഘടനകളുടെ ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്.

1982 മുതൽ പോൾ ബിയ കാമറൂൺ പ്രസിഡന്റാണ്. 1975 മുതൽ ഏഴ് വർഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇക്കാലയളവുകൾ കൂട്ടിയാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വ്യക്തിയായിരിക്കും പോൾ ബിയ. 2008ൽ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയ അദ്ദേഹം തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ ജയിച്ച് ഭരണം നിലനിർത്തുകയായിരുന്നു.

Content Highlights: Paul Biya once again wins cameroon election at 92

dot image
To advertise here,contact us
dot image