പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിന് പിന്തുണ നല്‍കി; 60 പേരെ വിചാരണ ചെയ്യാന്‍ തീരുമാനിച്ച് യുകെ

ഗാസയിലെ ഇസ്രയേല്‍ വംശഹത്യയില്‍ പ്രതിഷേധിച്ചതിന് കഴിഞ്ഞ മാസം പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയെന്ന് ആരോപിച്ച് നിരോധിച്ചിരുന്നു

dot image

ലണ്ടന്‍: നിരോധിത പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിന് പിന്തുണ നല്‍കിയ 60 പേരെ വിചാരണ ചെയ്യാന്‍ തീരുമാനിച്ച് യുകെ. ഗാസയിലെ ഇസ്രയേല്‍ വംശഹത്യയില്‍ പ്രതിഷേധിച്ചതിന് കഴിഞ്ഞ മാസം പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയെന്ന് ആരോപിച്ച് നിരോധിച്ചിരുന്നു. ജൂലൈ ഏഴിനാണ് സംഘടന നിരോധിച്ചത്. അന്നുമുതല്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച 700ഓളം പേരെ തടവിലാക്കിയിരുന്നു.

പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ പിന്തുണച്ച് ബോര്‍ഡ് ഉയര്‍ത്തിയതിന് കഴിഞ്ഞ ആഴ്ച മാത്രം 522 പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഒരു പ്രതിഷേധത്തിന്റെ ഭാഗമായി ഇത്രയുമധികം പേര്‍ അറസ്റ്റിലായ ആദ്യ സംഭവമാണിതെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടന നിരോധിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭ, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഗ്രീന്‍പീസ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള നടപടിയെന്നാണ് ഇതിനെ സംഘടനകള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ കൂടുതല്‍ പേരെ വരും ആഴ്ചകളില്‍ വിചാരണ ചെയ്യുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സണ്‍ പ്രതികരിച്ചു. പലസ്തീന്‍ ആക്ഷനെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണയുണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights: UK to prosecute 60 people who support Palestine action group

dot image
To advertise here,contact us
dot image