മലയാളം സിനിമകളുടെ ബജറ്റിൽ ഒരിക്കലും ബോളിവുഡിന് സിനിമ എടുക്കാൻ സാധിക്കില്ല: കരൺ ജോഹർ

'ഇത്രയും ചെറിയ ബജറ്റിൽ ഒരു സിനിമ എങ്ങനെ നിർമ്മിക്കണമെന്ന് എനിക്കറിയില്ല, ഫഹദ് ഫാസിൽ അസാധ്യ നടനാണ്'

dot image

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ മലയാള സിനിമകളെ കുറിച്ചും ഫഹദ് ഫാസിലിനെക്കുറിച്ചും 'ദ് സ്ട്രീമിങ് ഷോ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്ന സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ആവേശം, ആലപ്പുഴ ജിംഖാന, മഞ്ഞുമ്മൽ ബോയ്സ് പോലുള്ള സിനിമകളുടെ സ്വീകാര്യതയും അവയുടെ ബജറ്റും അതിശയിപ്പിക്കുന്നതാണ്. ഇത്രയും ചെറിയ സ്കെയിലിൽ മോളിവുഡ് മികച്ച ചിത്രങ്ങൾ എടുത്തു. ഇത് ബോളിവുഡിന് സാധ്യമാണോ? എന്നായിരുന്നു കരൺ ജോഹറിനോടുള്ള അവതാരകന്റെ ചോദ്യം. എന്നാല്‍ ബോളിവുഡ് ചെലവേറിയ ഇൻഡസ്ട്രിയാണെനായിരുന്നു കരൺ ജോഹർ ഇതിന് ഉത്തരം നൽകിയത്.

ബോളിവുഡില്‍ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പ്രതിഫലം കൂടുതലാണെന്നും അതുകൊണ്ട് ബോളിവുഡിന് ഒരിക്കലും മലയാളത്തിലേതുപോലെ സിനിമകൾ ചെയ്യാൻ സാധിക്കില്ലെന്നും കരൺ പറഞ്ഞു. ആവേശവും മഞ്ഞുമ്മൽ ബോയ്സും മികച്ച ചിത്രങ്ങൾ ആണെന്നും ഫഹദ് നല്ലൊരു നടനാണെന്നും കരൺ ജോഹർ കൂട്ടിച്ചേർത്തു.

'ആ സിനിമകളുടെ സെറ്റിൽ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാൻ ആഗ്രഹിക്കുന്നു. കാരണം ഈ ചോദ്യത്തിന് എന്റെ കയ്യിൽ ഉത്തരമില്ല. നിങ്ങൾ പറഞ്ഞ സിനിമകൾ എനിക്ക് വളരെയേറെ ഇഷ്ടമായി. ആവേശം മികച്ച ഒരു സിനിമയാണ്. ഫഹദ് ഫാസിൽ മികച്ച നടന്മാരിൽ ഒരാളാണ്.ക്ലൈമാക്സില്‍ എത്തിയപ്പോള്‍ എനിക്ക് ശ്വാസം മുട്ടിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. സിനിമയുടെ അവസാനം ഭാഗം വളരെ മികച്ചതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമകളുടെ ബജറ്റ് എന്നെ അത്ഭുതപ്പെടുത്തി.

ഇത്രയും ചെറിയ ബജറ്റിൽ ഒരു സിനിമ എങ്ങനെ നിർമ്മിക്കണമെന്ന് എനിക്കറിയില്ല. അത് മുംബൈ സിറ്റിയിൽ സാധ്യമല്ല. ബോളിവുഡിൽ നിന്നുള്ള ടെക്നീഷ്യൻ, സിനിമയോട് ബന്ധപ്പെട്ടു നിൽക്കുന്നവർ എല്ലാം വളരെ എക്സ്പെൻസീവ് ആണ്. നിങ്ങൾക്ക് എങ്ങനെ ഇത്രയധികം സിനിമ നിർമ്മിക്കാൻ കഴിയുന്നു. ഞങ്ങൾക്ക് കഴിയില്ല, കാരണം ഞങ്ങളുടെ പ്രതിഫലത്തിന്റെ സ്കെയിൽ കൂടുതലാണ്, ഞങ്ങൾ ചെലവേറിയ ഇൻഡസ്ട്രിയാണ്. അത് മാറ്റാൻ ഒരിക്കലും സാധിക്കില്ല,' കരൺ ജോഹർ പറഞ്ഞു.

Content Highlights: karan johar about mollywood cinema budget

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us