അവഗണിക്കരുത് ബ്ലഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ ഇവയാണ്

ചുമയും നെഞ്ചുവേദനയും വിശപ്പില്ലായ്മ ചര്‍മ്മത്തിലെ പാടുകള്‍ ഒക്കെ ബ്ലഡ് കാന്‍സറിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്

dot image

ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങള്‍ക്ക് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് കാന്‍സര്‍. കാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്ലഡ് കാന്‍സര്‍ (രക്താര്‍ബുദം). രക്തകോശങ്ങളുടെ മിക്ക പ്രവര്‍ത്തനങ്ങളെയും അവയുടെ ഉത്പാദനത്തെയും രക്താര്‍ബുദം ബാധിക്കുന്നു. രക്തത്തെയും മജ്ജയെയും കഴലകളെയും ബാധിക്കുന്ന ഒരുതരം അര്‍ബുദമാണ് രക്താര്‍ബുദം. രക്തം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലമായ അസ്ഥിമജ്ജയില്‍ നിന്നാണ് തുടക്കം. മിക്ക അസ്ഥികളിലും കാണപ്പെടുന്ന ഈ മൃദുവായ സ്‌പോഞ്ച് കലയിലാണ് രക്ത കോശങ്ങള്‍ രൂപം കൊളളുന്നത്.

രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

ഓരോ തരം കാന്‍സറുകളും വ്യത്യസ്തമാണെങ്കിലും അവയ്ക്ക് ചില പൊതുവായ ലക്ഷണങ്ങളും അടയാളങ്ങളും നല്‍കാന്‍ കഴിയും. ബ്ലഡ് കാന്‍സറിന്റെ ചില സാധാരണ ലക്ഷണങ്ങള്‍ ഇവയാണ്.

1 ചുമ അല്ലെങ്കില്‍ നെഞ്ചുവേദന

2 ഇടയ്ക്കിടെയുള്ള അണുബാധകള്‍

3 പനി അല്ലെങ്കില്‍ വിറയല്‍

4 കാരണമില്ലാത്ത തടിപ്പ്, ചതവ്, അല്ലെങ്കില്‍ രക്തസ്രാവം

5 ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ചുവന്ന പാടുകള്‍.

6 വിശപ്പില്ലായ്മ അല്ലെങ്കില്‍ ഓക്കാനം.

7 രാത്രിയില്‍ വിയര്‍ക്കല്‍.

8 സ്ഥിരമായ ബലഹീനതയും ക്ഷീണവും.

9 ശ്വാസം മുട്ടല്‍.

10 കഴുത്തിലോ, കക്ഷങ്ങളിലോ, ഞരമ്പിലോ ഉള്ള വീര്‍ത്ത, വേദനയില്ലാത്ത ലിംഫ് നോഡുകള്‍.

11 തലവേദന, ചര്‍മ്മത്തിലും വായിലും ഒക്കെയുണ്ടാകുന്ന മാറ്റങ്ങള്‍ ഇവയൊക്കെ ശ്രദ്ധിക്കണം

12 അകാരണമായി ഭാരം കുറയല്‍

13 മോണയില്‍നിന്ന് രക്തസ്രാവം

ഡോക്ടറെ കാണേണ്ടത് എപ്പോള്‍

പലതരം കാന്‍സറുകളുടെയും ആദ്യകാല ലക്ഷണങ്ങള്‍ വ്യക്തമല്ല. എങ്കിലും നേരത്തെയുള്ള രോഗനിര്‍ണയം കൂടുതല്‍ ഫലപ്രദമായ ചികിത്സയിലേക്ക് നയിച്ചേക്കാം. ലക്ഷണങ്ങള്‍ രണ്ട് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയോ കുറയാതിരിക്കുകയോ ചെയ്താല്‍ ഉടന്‍ ഒരു ഡോക്ടറെ കാണേണ്ടതാണ്.

രക്ത പരിശോധനകള്‍, അസ്ഥിമജ്ജ പരിശോധനകള്‍, ഇമേജിംഗ് പരിശോധനകള്‍, ശാരീരിക പരിശോധന, ശസ്ത്രക്രിയയിലൂടെ ലിംഫ് നോഡ് നീക്കം ചെയ്യല്‍ ഇവയൊക്കെയാണ് ബ്ലഡ് കാന്‍സര്‍ നിര്‍ണയിക്കാനുളള പരിശോധനകള്‍.ചികിത്സാ കാലയളവില്‍ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തുന്നത് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കും.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights :These are some symptoms of blood cancer that should not be ignored

dot image
To advertise here,contact us
dot image