സമ്മാനപ്പൊതി തരാമെന്ന് അക്രമി; ലൈവ് സ്ട്രീമിങ്ങിനിടെ ടിക്ടോക് താരം വെടിയേറ്റു മരിച്ചു

മെക്സിക്കോ സിറ്റിയിലാണ് സംഭവം

dot image

മെക്സിക്കോ: ലൈവ് സ്ട്രീമിങ്ങിനിടെ ടിക് ടോക് താരം അക്രമിയുടെ വെടിയേറ്റ് മരിച്ചു. മെക്സിക്കോയിലാണ് സംഭവം. ബ്യൂട്ടി, മേക്കപ്പ് വീഡിയോകളിലൂടെ താരമായിരുന്ന മെക്സിക്കോ സ്വദേശി വലേറിയ മാർക്കേസ് സമൂഹ മാധ്യമത്തിൽ ലൈവ്സ്ട്രീമിംഗ് നടത്തുന്നതിനിടെയായിരുന്നു അക്രമിയുടെ വെടിയേറ്റ് മരിച്ചത്.

ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമായി രണ്ടു ലക്ഷത്തോളം ഫോളോവേഴ്സുള്ള വലേറിയ ജെലിസ്കോയിലുള്ള ബ്യൂട്ടി സലൂണിൽ ചൊവ്വാഴ്ച ലൈവ്സ്ട്രീമിങ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിർത്തത്. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയായിരുന്നു ഇയാൾ വലേറിയയ്ക്കടുത്തേക്ക് എത്തിയത്. ഉടൻ തന്നെ ഇയാൾ വലേറിയയുടെ തലയിലും നെഞ്ചിലും വെടിയുതിർക്കുകയായിരുന്നു.

വലേറിയ ലൈവ്സ്ട്രീമിംഗ് നടത്തുന്നതിനിടെ ആയതിനാൽ വെടിയേറ്റ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഒരാൾ ഇവരുടെ ഫോൺ കൈക്കലാക്കുകയും ലൈവ് സ്ട്രീമിംഗ് നിർത്തുകയുമായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ ഉയർന്ന നിരക്കുള്ള രാജ്യമാണ് മെക്സിക്കോ. നിലവിൽ താരത്തിന്റെ മരണത്തിൽ കേസെടുത്ത് അന്വേണം ആരംഭിച്ചു.

content highlights:TikTok star shot dead while live streaming

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us