വെസ്റ്റാപ്പൻ തൂക്കി; ലാസ് വെഗാസ് ഗ്രാൻപ്രീയിൽ കിരീടം

ഫോർമുല വൺ ലാസ് വെഗാസ് ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പൻ ജേതാവ്. പോൾ പൊസിഷൻ സ്വന്തമാക്കിയിരുന്ന വെസ്റ്റാപ്പൻ ഒന്നാമതായി ഫിനിഷ് ചെയ്തു.

വെസ്റ്റാപ്പൻ തൂക്കി; ലാസ് വെഗാസ് ഗ്രാൻപ്രീയിൽ കിരീടം
dot image

ഫോർമുല വൺ ലാസ് വെഗാസ് ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പൻ ജേതാവ്. പോൾ പൊസിഷൻ സ്വന്തമാക്കിയിരുന്ന വെസ്റ്റാപ്പൻ ഒന്നാമതായി ഫിനിഷ് ചെയ്തു. മക്​ലാരന്റെ ലാൻഡോ നോറിസ്, ഓസ്‌കർ പിയാസ്ട്രി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

സീസണിലെ വെസ്റ്റാപ്പന്‍റെ നാലാം ഗ്രാൻപ്രീ വിജയമാണിത്. നേരത്തേ ബഹ്‌റൈൻ ഗ്രാൻപ്രീ, സിംഗപ്പുർ ഗ്രാൻപ്രീ, മെക്‌സിക്കൻ ഗ്രാൻപ്രീ എന്നിവയിൽ വെസ്റ്റാപ്പൻ ജേതാവായിരുന്നു. നേരത്തേ മെക്‌സിക്കൻ ഗ്രാൻപ്രിയോടെ മെഴ്‌സിഡസിന്റെ കിമി ആന്റോണെല്ലി ഫോർമുല വൺ ലോക ചാമ്പ്യൻപട്ടം ഉറപ്പിച്ചിരുന്നു.

മെക്‌സിക്കോ സിറ്റി ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഒൻപത് ഗ്രാൻപ്രീകളിലാണ് കിമി അന്റോണെല്ലി വിജയിച്ചത്. മെഴ്‌സിഡസിന്റെ ജോർജ് റസ്സലും മക്ലാരന്റെ ലാൻഡോ നോറിസും മൂന്ന് വീതം ഗ്രാൻപ്രീകളിൽ വിജയിച്ചു.

content highlights::max-verstappen-wins-las-vegas-grand-prix-2026

dot image
To advertise here,contact us
dot image