

ഇന്ത്യയുടെ ഇതിഹാസ ഹോക്കി പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു. 86 വയസ്സായിരുന്നു. കാനഡയിൽ വെച്ചായിരുന്നു അന്ത്യം.
ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ കൂടിയാണ് ഗുർദിയാൽ സിങ്. 2002-ലെ മാഞ്ചെസ്റ്റർ ഗെയിംസിലായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ അന്ന് വീഴ്ത്തിയത്.
രാജ്യം ദ്യോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു. 2007-ലെ ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് സിനിമ ‘ചക് ദേ ഇന്ത്യ’ പറയുന്നത് ഗുർദിയാൽ സിങിന്റെ കഥയാണ്.
content highlights: Legendary Indian hockey coach Gurdial Singh, who played a pivotal role in shaping generations of Indian hockey talent, has passed away. The Indian sports community mourns the loss of an iconic figure whose legacy left an indelible mark on the nation's hockey heritage.