

യൂത്ത് ഒളിമ്പിക് ഗെയിംസ് ബാഡ്‌മിന്റണില്‍ ചാർത്തമെഴുതി ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രി . യൂത്ത് ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ വനിതാ താരം മെഡല്‍ നേടുന്നത് ഇതാദ്യമായാണ്.
സെനഗലിലെ ഡാക്കറില്‍ നടന്ന ഫൈനലില്‍ ജൂനിയര്‍ ലോകചാമ്പ്യനായ ചൈനയുടെ ഷാങ് യി സിന്നിനെയാണ് പതിനഞ്ചുകാരി കീഴടക്കിയത് (സ്‌കോര്‍: 21-15,13-21,24-26).
യൂത്ത് ഒളിമ്പിക്‌സ് ബാഡ്‌മിന്റണില്‍ മുന്‍പ് ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ളത് പുരുഷ താരങ്ങളായ എച്ച് എസ് പ്രണോയിയും ലക്ഷ്യ സെന്നുമാണ്. 2010 സിംഗപ്പൂര്‍ ഗെയിംസില്‍ പ്രണോയി വെള്ളി നേടിയപ്പോള്‍ ലക്ഷ്യ സെന്‍ 2018 ബ്യൂണസ്‌ഐറിസ് ഗെയിംസില്‍ വെള്ളി മെഡല്‍ നേടി.
content highlights: youth olympics tanvi patri wins historic silver medal badminton