

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ജപ്പാനെ തകർത്ത് ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം. ഒന്നിനെതിരെ നാലു ഗോളിനാണ് തകര്‍ത്തത്.
കളിയുടെ ആദ്യത്തിൽ തന്നെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. ജയത്തോടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയില്‍ തുടർച്ചയായ മൂന്നാം കിരീടവും ഇന്ത്യ സ്വന്തമാക്കി.
മത്സരത്തിന്‍റെ നാലാം മിനിറ്റിൽ മത്സുമോട്ടോ നേടിയ ഗോളിലൂടെ ജപ്പാൻ ഇന്ത്യയെ ഞെട്ടിച്ചു. സമനിലയ്ക്കായി ഇന്ത്യ പൊരുതിയെങ്കിലും ആദ്യ രണ്ട് ക്വാർട്ടറുകളിലും ജപ്പാന്‍റെ ശക്തമായ പ്രതിരോധ നിരയെ ഭേദിക്കാൻ കഴിഞ്ഞില്ല. 1-0 ന്‍റെ ലീഡുമായി ജപ്പാൻ ഇടവേളയ്ക്ക് പിരിഞ്ഞു.
എന്നാൽ മൂന്നാം ക്വാർട്ടറിന്‍റെ അവസാന ഘട്ടത്തിൽ ഇന്ത്യ മത്സരത്തിലേക്ക് തിരികെ എത്തി. 42-ാം മിനിറ്റിൽ പെനാൽറ്റി കോർണറിനൊടുവിൽ ഷീലാനന്ദ് ലാക്ര ഇന്ത്യയുടെ സമനില ഗോൾ കണ്ടെത്തി.
48-ാം മിനിറ്റിൽ ദിൽപ്രീത് സിങ്ങിന്‍റെ മികച്ചൊരു ഫിനിഷിംഗിലൂടെ ഇന്ത്യ ലീഡ് നേടി (2-1). തൊട്ടുപിന്നാലെ 53-ാം മിനിറ്റിൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ജുഗ്‌രാജ് സിങ് സ്കോർ 3-1 ആക്കി ഉയർത്തി. 54-ാം മിനിറ്റിൽ വിവേക് സാഗർ പ്രസാദ് നാലാം ഗോളും നേടിയതോടെ ഇന്ത്യ ജയം ആധികാരികമാക്കി.
content highlights: asian champions trophy final india beats japan win 6th title