'കോഹ്‌ലിയുടെ സ്വപ്നം നടക്കില്ല'; 100 സെഞ്ച്വറികൾ നേടുക പ്രയാസമെന്ന് അഭിഷേക് നായര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറിയെന്ന വിരാട് കോഹ്‌ലിയുടെ സ്വപ്നം സഫലമാവാന്‍ സാധ്യതയില്ലെന്ന് മുന്‍താരം അഭിഷേക് നായര്‍.

'കോഹ്‌ലിയുടെ സ്വപ്നം നടക്കില്ല'; 100 സെഞ്ച്വറികൾ നേടുക പ്രയാസമെന്ന് അഭിഷേക് നായര്‍
dot image

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറിയെന്ന വിരാട് കോഹ്‌ലിയുടെ സ്വപ്നം സഫലമാവാന്‍ സാധ്യതയില്ലെന്ന് മുന്‍താരം അഭിഷേക് നായര്‍. ലോകകപ്പിന് മുന്‍പ് 16 സെഞ്ച്വറികൂടി നേടാനുള്ള മത്സരങ്ങള്‍ കോലിക്ക് കിട്ടാനിടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് നായരുടെ പ്രതികരണം.

2027ലെ ലോകകപ്പിന് ശേഷവും ഇന്ത്യന്‍ ടീമില്‍ തുടരാനുള്ള ശാരീരികക്ഷമതയും കളിമികവും വിരാടിനുണ്ടെന്നും എന്നാൽ യുവതാരങ്ങൾക്ക് വേണ്ടി വഴിമാറികൊടുക്കാനാണ് സാധ്യതയെന്നും അഭിഷേക് നായര്‍ പറഞ്ഞു.

ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച വിരാട് ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. മുപ്പത്തിയെട്ടുകാരനായ വിരാട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 84 സെഞ്ച്വറി നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 30 സെഞ്ച്വറികളും ഏകദിനത്തില്‍ 55 സെഞ്ച്വറികളും ടി2യില്‍ ഒരു സെഞ്ച്വറിയുമാണ് കോഹ്‌ലിയുടെ പേരിനൊപ്പമുള്ളത്.

അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പുവരെ വിരാട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം വിരാടും മറ്റൊരു സീനിയർ താരമായ രോഹിത് ശർമയും വിരമിക്കൽ പ്രഖ്യാപിച്ചേക്കും.


content highlights: Former Indian cricketer Abhishek Nayar stated that it is extremely difficult for Virat Kohli to reach 100 international centuries. He expressed doubts about Kohli achieving this historic milestone given his current timeline and format constraints.

dot image
To advertise here,contact us
dot image