ദക്ഷിണ കൊറിയയെ ഗോളിൽ മുക്കി; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ കടന്ന് ഇന്ത്യ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ.

ദക്ഷിണ കൊറിയയെ ഗോളിൽ മുക്കി; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ കടന്ന് ഇന്ത്യ
dot image

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. മൊഹാലിയിൽ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരെ എട്ട് ഗോളിനാണ് ഇന്ത്യ ദക്ഷിണ കൊറിയയെ തകർത്തത്.

ഇന്ത്യക്കായി ദിൽപ്രീത് സിങ്ങും ശിലാനന്ദ് ലക്രയും ഇരട്ടഗോൾ കണ്ടെത്തി. ഹർമൻപ്രീത് സിങ്, സുഖ്ജീത് സിങ്, അംഗദ് സിങ്, വിവേക് പ്രസാദ് എന്നിവർ ഓരോ ഗോളും നേടി.

മറ്റൊരു സെമിഫൈനലിൽ മലേഷ്യയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ജപ്പാൻ ഫൈനലിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 5-3നായിരുന്നു ജപ്പാന്റെ ജയം. വ്യാഴാഴ്ച രാത്രി ഏഴിന് ഇന്ത്യയും ജപ്പാനും തമ്മിലാണ് ഫൈനൽ മത്സരം.

content highlights: asian champions trophy hockey- ndia beats south korea final

dot image
To advertise here,contact us
dot image