സ്വർണം വെടിവെച്ചിട്ടു; അത്‍ലറ്റിക്സിൽ മൂന്ന് മെഡൽ; ആകെ ആറ്; എട്ടാം ദിനവും മെഡൽ വേട്ട

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

സ്വർണം വെടിവെച്ചിട്ടു; അത്‍ലറ്റിക്സിൽ മൂന്ന് മെഡൽ; ആകെ ആറ്; എട്ടാം ദിനവും മെഡൽ വേട്ട
dot image

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഷൂട്ടിങിലും അത്ലറ്റിക്സിലും വീണ്ടും മെഡലണിഞ്ഞ ഇന്ത്യ 2 സ്വര്‍ണവും 9 വെള്ളിയും 11 വെങ്കലവുമായി 12-ാം സ്ഥാനത്താണ്.

ചരിത്രത്തിലേക്കുള്ള വെടിയൊച്ചയായിരുന്നു ഇന്ത്യയുടേത്. ഷൂട്ടിങ് റേഞ്ചിൽ നിന്നുള്ള ഇത്തവണത്തെ ആദ്യ സ്വർണം 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍. സുരുചി ഫോഗട്ടും കമല്‍ജീതും ചേർന്ന സഖ്യം കുറിച്ചത് ഏഷ്യൻ റെക്കോർഡ്.

തൊട്ടുപിന്നാലെ 50 മീറ്റര്‍ റൈഫിൾ ത്രീ പൊസിഷനില്‍ ഇന്ത്യൻ പുരുഷ ടീം വെള്ളി നേടി. ഐശ്വരി തോമര്‍, നീരജ് കുമാര്‍, രുദ്രാന്‍ക്ഷ് പാട്ടീല്‍ എന്നിവരാണ് ടീമംഗങ്ങൾ. ഷൂട്ടിങ് റേഞ്ചിൽ നിന്നുള്ള ഇന്ത്യയുടെ പത്താം മെഡൽ.

അത്ലറ്റിക്സിൽ ഇന്ന് ഇന്ത്യ ആദ്യ മെഡലണിഞ്ഞത് വനിതാ ഷോട്ട് പുട്ടിൽ. 17.79 മീറ്റർ ദൂരമെറിഞ്ഞ മൻപ്രീത് കൌർ മൂന്നാമതെത്തി. മലയാളി താരം കൃഷ്ണ ജയശങ്കർ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.

പുരുഷന്‍മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ് വെള്ളി സമ്മാനിച്ചു. ഏഷ്യൻ ഗെയിംസിൽ വനിത പോൾവോൾട്ടിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭരണിക ഇളങ്കോവൻ പുതിയ ചരിത്രം കുറിച്ചു. വെങ്കല മെഡലാണ് താരം നേടിയത്.

ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ മനുഷ് ഷാ–ദിയ ചിതാലെ സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ചൈനയുടെ വാങ് ചുകിൻ–സൺ യിങ്‌ഷ സഖ്യത്തോട് നേരിട്ടുള്ള നാല് ഗെയിമുകൾക്ക് പരാജയപ്പെട്ടതോടെയാണ് ഫൈനൽ പ്രതീക്ഷ അവസാനിച്ചത്.

ആറാം ദിനം ഒന്നിലേറെ ഇനങ്ങളിൽ ഇന്ത്യ മെഡലുറപ്പിച്ചു. സ്‌ക്വഷിൽ ജോഷ്ന ചിന്നപ്പ-സെന്തിൽകുമാർ സെമിയിലെത്തി, കബഡിയിൽ നിലവിലെ ചാമ്പ്യന്‍മാരായ പുരുഷ-വനിതാ ടീമുകൾ ഫൈനലിലെത്തിയതോടെ സ്വർണമോ വെള്ളിയോ ഉറപ്പായി.

പരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് ജേതാവ് ഗുരീന്ദർവീർ സിങിനും അനിമേഷന് കുജൂറിനും ഫൈനൽ കടക്കാനായില്ല. നീന്തലിൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ മലയാളി താരം സജൻ പ്രകാശ് ഫൈനലിൽ നിരാശപ്പെടുത്തി.

200 മീറ്റർ ബാക് സ്ട്രോക്ക് ഫൈനലിൽ ദേശീയ റെക്കോർഡിട്ടെങ്കിലും റിഷഭ് ദാസിനും മെഡൽ നേടാനായില്ല. വെയ്റ്റ് ലിഫ്റ്റിൽ നിരുപമാ ദേവിയും ബോക്സിങിൽ പ്രീതിയും പുറത്തായി. ഹോക്കിയിൽ വനിതാ ടീം ജപ്പാനെ തോൽപിച്ചത് പ്രതീക്ഷയാണ്.

content highlights:asian games day 8 india wins gold in shooting and three medals in athletics

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us