ഇടിക്കൂട്ടിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; നേട്ടം വനിതകളുടെ 57 കിലോ വിഭാഗം ബോക്സിങ്ങിൽ

നിലവിൽ 30 മെഡലുകളാണ് 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്

ഇടിക്കൂട്ടിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; നേട്ടം വനിതകളുടെ 57 കിലോ വിഭാഗം ബോക്സിങ്ങിൽ
dot image

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. 57 കിലോ ഇബാഗത്തിൽ ഇന്ത്യയുടെ ജെയ്‌സ്മിൻ ലംബോറിയയാണ് സ്വർണം നേടിയത്. നോർത്തേൺ അയർലണ്ട് താരത്തെ പരാജയപ്പെടുത്തിയായിരുന്നു ജെയ്സ്മിന്റെ മെഡൽ നേട്ടം. 54 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ പീതി പവാറും സ്വർണ മെഡൽ നേടിയിരുന്നു.

'മെഡൽ നേടിയതിൽ വളരെ സന്തോഷമുണ്ട്. 2022ൽ വെങ്കലമായിരുന്നു നേടിയിരുന്നത്. ഗ്ലാസ്‌ഗോയിലേക്ക് വന്നപ്പോൾ അതിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ഇതാ സ്വർണവും നേടി', ജെയ്‌സ്മിൻ മത്സരശേഷം വ്യക്തമാക്കി. നിലവിൽ 30 മെഡലുകളാണ് 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്.

Content highlight: Jaismine Lamboria wins gold in Women's 57kg boxing

dot image
To advertise here,contact us
dot image