

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രമായിരുന്നു സ്വപ്‌നക്കൂട്. പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിന്‍, ഭാവന, കുഞ്ചാക്കോ ബോബന്‍ അങ്ങനെ അക്കാലത്തെ യുവതാരങ്ങളെല്ലാം ഒന്നിച്ചെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു.
ഇപ്പോഴിതാ സ്വപ്‌നക്കൂട് ഷൂട്ടിങ്ങ് സമയത്ത് ജയസൂര്യക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോബോബന്‍. പുതിയ ചിത്രം ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ ഈ കാര്യം പറഞ്ഞത്.താനും ജയസൂര്യയും ഇണപിരിയാത്ത ഇരട്ടകളെപ്പോലെയായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
''ഞാന്‍ കാറോടിക്കും. ജയന്‍ അവന്റെ ഭാര്യയോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കും. അങ്ങനെയാണ് ഞങ്ങള്‍ പോണ്ടിച്ചേരിയിലെത്തിയത്. ഷൂട്ടില്ലാത്ത സമയത്ത് ഞങ്ങള്‍ തന്നെയാണ് ഷോപ്പിങ്ങിനും കറങ്ങാനുമൊക്കെ പോകുന്നത്. ഇണപിരിയാത്ത ഇരട്ടകളെപ്പോലെയായിരുന്നു ആ സമയത്ത് ഞാനും ജയനും'' ചാക്കോച്ചന്‍ പറയുന്നു.

''അങ്ങനെയിരിക്കുമ്പോള്‍ ജയന് ചെറിയൊരു പനി വന്നു. വയ്യ് എന്ന് പറഞ്ഞിട്ട് ആശുപത്രിയില്‍ പോയി. പരിശോധിച്ചപ്പോഴാണ് മഞ്ഞപ്പിത്തമാണെന്ന് അറിയുന്നത്. അത് അറിഞ്ഞപ്പോള്‍ ഞാനൊരു ഓട്ടോ പിടിച്ച് ആശുപത്രിയില്‍ പോയി. നാല് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കും മഞ്ഞപ്പിത്തം കിട്ടി'' എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
അതേസമയം ഉന്മാദം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. കിരണ്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഷാഹി കബീര്‍ ആണ്. ലിജോ മോള്‍ ജോസ്, കിരണ്‍ പീതാംബരന്‍, സാബുമോന്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Kunchacko Boban shares memories from the filming of Swapnakoodu. He is sharing memories of his time with Jayasurya.